നഞ്ചിയമ്മ എന്ന സച്ചിയുടെ കണ്ടെത്തൽ… | Nanjiyamma | Sachy

Nanjiyamma National Award Winner 2022

ഇന്ത്യയുടെ തലതൊട്ടപ്പൻ രാഷ്ട്രപതിയുടെ മുന്നിൽ നഞ്ചിയമ്മ എത്തുന്നുവെങ്കിൽ സ്വർഗ്ഗത്തിലെ വാതിൽ തുറന്നു….

103

എന്തൊക്കെ പറഞ്ഞാലും നഞ്ചിയമ്മ മുത്താണ്. കുട്ടികാലത്തെ ചില ഓർമ്മകൾ പല പാട്ടിനും പുറകെ പോയിട്ടുണ്ട് അതൊക്കെയൊരു കാലം. അന്നത്തെ ഗായികമാരും ഗായകൻ മാരും പേരുകേട്ടവരും സംഗീതമെന്ന മഹാസാഗരത്തെ ജീവിതമാർഗമാക്കിയവരും ആയിരുന്നു.

ഞാൻ ഈ പറഞ്ഞു വരുന്നതു വായനക്കാർക്ക് മനസ്സിൽ ആയില്ലേ ചുരുക്കി ഒന്ന് പറയാം. പേരുകേട്ട ഗുരുക്കന്മാരിൽ നിന്നും കർണ്ണാട്ടിക്ക് സംഗീതം മുതൽ ഹിന്ദുസ്ഥാനിയും പിന്നെ കുറച്ചു പശ്ചാത്യവും എല്ലാം ആവിശ്യത്തിൽ അധികം പഠിച്ചു അക്ഷരസ്പുടം ചെയ്തെടുത്തു ഇന്ന് പേരും പ്രശസ്തിയും പണവും സമ്പാതിച്ചവർ അവരുടെ മുന്നിൽ പാവം നാച്ചിയമ്മയാര് പക്ഷെ അവരുടെ ആ പാട്ടുകേട്ടന്നുമുതൽ അവർക്ക് എന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ടായിരുന്നു ഈശ്വരൻ അറിഞ്ഞു നൽകിയ ശുദ്ധ സംഗീതം ചിലപ്പോൾ ഇവരെ പോലെ ആരും അറിയാത്തവരുടെ ഉള്ളിലാകും.

നഞ്ചിയമ്മ എന്ന ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ആ അമ്മയുടെ കയ്യിൽ ഒന്നു കൂടി വെക്തമായി പറഞ്ഞാൽ അറുപതു കഴിഞ്ഞൊരുമ്മയുടെ കയ്യിലേക്ക് ആ ശുദ്ധസംഗീതം ഒഴുകിയെത്തി. ഞാൻ നേരത്തെ പറഞ്ഞ ഗായിക ഗായകരോട് മുട്ടി നില്ക്കാൻ ആകെയുള്ള കയ്യ്മുതൽ ശ്രുതിയും താളവും തെറ്റാതെ ആലപിക്കാൻj കഴിയുന്ന ശബ്ദം മാത്രമായിരുന്നു.


ഇന്ന് ആരെയും ആകർഷിക്കുന്ന ആ ശബ്ദം ഒരു നാൾ നമ്മെ വിട്ടുപോയ സംവിധായകൻ സച്ചിയുടെ കാതുകളിൽ എത്തുകയായിരുന്നു അതിൽ നിന്നും വെക്തമാണ് ഈശ്വരൻ അനുഗ്രഹിച്ച അതുല്യ പ്രതിഭയായിരുന്നു സച്ചിയെന്നു ഈശ്വരൻ ഇന്നും സച്ചിയെന്ന കലാകാരനൊപ്പം അതു ഈ പുരസ്‌കാരങ്ങളിൽ നിന്നും വ്യക്തം…..


ഇന്ത്യയുടെ തലതൊട്ടപ്പൻ രാഷ്ട്രപതിയുടെ മുന്നിൽ നഞ്ചിയമ്മ എത്തുന്നുവെങ്കിൽ സ്വർഗ്ഗത്തിലെ വാതിൽ തുറന്നു അവരുടെ സന്തോഷം കാണാൻ സച്ചിയെത്തുമെന്നു ഞാൻ വിശ്വസിച്ചു പോകുന്നു.. കാനനഭംഗിയും കാട്ടരുവിയുടെ തെന്നലും തേടി ആ മല കയറാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ കയറാൻ സാധിച്ചാൽ എന്നോട് എന്ന് മാത്രമല്ല ആ സംഗീതം തീർത്തമലനിരകൾക്ക് കാലം കാത്തുവച്ച നാച്ചിയമ്മയുടെ ജീവിതം നാളെയൊരു ചലച്ചിത്ര ആവിഷ്കാരമാകും എന്ന് എന്റെ മനസു പറയുന്നു…

ഈ പുരസ്‌കാരം നൽകിയതിനോട് എതിർത്തവരോട് എനിക്ക് സഹതാപം മാത്രം. സംഗീതത്തെ സ്നേഹിക്കുന്നവരെ തേടി ശുദ്ധസംഗീതം നിറച്ച ഭാണ്ടകെട്ടുമായി മലയിറങ്ങിയ നഞ്ചിയമ്മയുടെ കഥ തിരശീലയിൽ തെളിയും അതിനുവേണ്ടി കാലം കാത്തുവച്ച സച്ചി ഒരിക്കൽ കൂടി പുനർജനിക്കും.. പാവപെട്ട ഈ എസ് എസ് നായർക്ക് ഈ കുത്തികുറിക്കലിന് കാരണം ആയ മുഖപുസ്തകപോസ്റ്റുകൾക്ക് നന്ദി പക്ഷെ അത് എഴുതിയ വെക്തികളോട് പുച്ഛം മാത്രം. എഴുതിയത് വ്യക്തിപരം മാത്രം വീണ്ടും കാണുമ്മെന്ന ശുഭപ്രതീക്ഷിയിൽ വിടവാങ്ങുന്നു നന്ദി നമസ്കാരം എസ് എസ് നായർ.

You might also like