നയൻ താരയെ കടത്തി വെട്ടുന്ന അപര സുന്ദരി തൃശൂർകാരി മിഥു വിജിൽ വൈറലാകുന്നു ..

മലയാളവും തമിഴകവും കീഴടക്കി നയൻതാര യാത്ര തുടങ്ങിയിട്ട് ഇപ്പോൾ പതിനേഴ് വർഷം പിന്നിടുകയാണ്.

0

മലയാളവും തമിഴകവും കീഴടക്കി നയൻതാര യാത്ര തുടങ്ങിയിട്ട് ഇപ്പോൾ പതിനേഴ് വർഷം പിന്നിടുകയാണ്. മലയാളത്തിൽ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരയിലൂടെയായിരുന്നു നയൻ താരയുടെ സിനിമയിലെ അരങ്ങേറ്റം. പിന്നീട് വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങൾക്ക് ശേഷം പെട്ടന്ന് തന്നെ തമിഴ് സിനിമയിൽ ചേക്കേറി.

 

തമിഴകത്ത് ഗ്ലാമറസ് വേഷങ്ങളിലാണ് നയൻ താര പ്രത്യക്ഷപ്പെട്ടത്. തമിഴിലെ സൂപ്പർതാര സിനിമയിലെ സ്ഥിരസാന്നിദ്ധ്യമായി മാറി. വിജയ് സേതുപതി നായകനായി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ഞാനും റൗഡി താൻ എന്ന ചിത്രമാണ് ഒടുവിൽ നയൻതാരയുടെ തലവര മാറ്റിയെഴുതിയത്. അതിനു പിന്നാലെ ശക്തമായ കഥാപാത്രങ്ങളിലൂടെ അവർ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലെത്തുക്കയും ചെയ്തു.

ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറാണ് താരം തിരുവല്ലയില്‍ ജനിച്ച ഡയാന മറിയം കുര്യന്‍ മോഡലിംഗ് രംഗത്ത് നിന്നാണ് പെട്ടന്ന് സിനിമയിലെത്തിയത്. മനസ്സിനക്കരെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, തസ്‌ക്കരവീരന്‍, രാപ്പകല്‍, പുതിയ നിയമം, ലവ് ആക്ഷൻ ഡ്രാമ തുടങ്ങി ഒട്ടേറെ മലയാളം സിനിമകള്‍ ചെയ്തു.


തമിഴിലും തെലുങ്കിലും നിറഞ്ഞു നിന്നു ചന്ദ്രമുഖി, അയ്യാ, ഗജിനി, ബില്ല, യാരടി നീ മോഹിനി, ഇരുമുഖൻ, വല്ലവൻ, കുശേലൻ, വില്ല്, ബോഡിഗാര്‍ഡ്, രാജാറാണി, മായ, അറം, തുളസി, ലക്ഷ്മി, അനാമിക, ശ്രീരാമരാജ്യം തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിലെ തന്നെ ലേഡി സൂപ്പര്‍ സ്റ്റാറായുള്ള വളര്‍ച്ച പെട്ടന്നായിരുന്നു.

എന്നാൽ ഇപ്പോഴിതാ നയൻതാരയുടെ ഹിറ്റായ കഥാപാത്രങ്ങളെ അനുകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ മിതു വിജിൽ എന്ന സുന്ദരി.

മമ്മുട്ടി നായകനായ പുതിയ നിയമ’ത്തിലെ വാസുകി അടക്കം ടിക് ടോകിൽ നയൻ താരയുടെ സിനിമകളിലെ വീഡിയോകളാണ് കൂടുതലും മിതു വിജിൽ ചെയ്യുന്നത്. അടുത്തിടെ ‘പുതിയ നിയമ’ത്തിലെ വാസുകു അയ്യരായെത്തിയ വീഡിയോ പെട്ടന്ന് വൈറലായിരുന്നു. വിക്രം നായകനായ ‘ഇരുമുഖ’നിലെ കഥാപാത്രത്തെയും നയൻ താരയ അനുകരിച്ച ലുക്കിലും മിതു ടിക് ടോക് വീഡിയോ ചെയ്തിട്ടുണ്ട്.

ബ്രേക്ക് അപ്പ് ആയി, അതിന്റെ സങ്കടം ഞാൻ നല്ല പോലെ അറിഞ്ഞു- സംയുക്ത മേനോൻ..

വിജയ് നായകനായ വില്ല് എന്ന സിനിമയിലെ ധീം തനക്ക ധില്ലാന എന്ന പാട്ടിനൊപ്പമുള്ള നയൻതാരയുടെ എക്സ്‍പ്രഷൻ അവതരിപ്പിച്ച വീഡിയോയും പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയുണ്ടായി. നയൻ താരയെ പോലെ തന്നെയുണ്ട് എന്ന കമന്റുകൾ വരുമ്പോഴും താൻ കാണാൻ നയൻ താരയെപോലെയൊന്നുമല്ലെന്നും എന്നാൽ സിമ്പിൾ മേക്കപ്പിലൂടെ തനിക്ക് നയൻതാരയെ അനുസ്മരിപ്പിക്കും വിധമാകാനാകുമെന്നും മിതു വിജിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഓരോ വീഡിയോയിലൂടെയും.

എനിക്ക് പറയാന്‍ തോന്നി ഞാൻ പറഞ്ഞു… എന്റെ ഒരു സംതൃപ്തി…- വീണാ നായര്‍.

You might also like