“നിഴൽ” റിവ്യൂ: നിഗുഢതയുടെ ചുരുളഴിയുമ്പോൾ …

ഒരു ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവുകളും നിഴലിലുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും.

ഫേസ് ഗാർഡ് മാസ്ക് അണിഞ്ഞ കുഞ്ചാക്കോ ബോബനെ ട്രെയിലറിൽ കണ്ടപ്പോൾ കൂടുതൽ പ്രതീക്ഷയ്ക്ക് വഴിയായി.

0

നിഴൽ റിവ്യൂ: ചൈത്ര രാജ്

പതിറ്റാണ്ടായി മലയാള സിനിമയുടെ ഓരം ചേർന്ന നടക്കുന്ന അപ്പു. എൻ ഭട്ടതിരി എന്ന എഡിറ്റർ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന എന്ന വാർത്ത പ്രതീക്ഷയോടെയാണ് മലയാള സിനിമ കണ്ടത്. തന്റെ ആദ്യ സിനിമയിൽ തെന്നിന്ത്യയിൽ ഏറ്റവുംകൂടുതൽ താരമൂല്യമുള്ള നയൻ‌താര നായികയായി എത്തുന്നു എന്ന വാർത്തകൂടിയായപ്പോൾ നിഴൽ ആദ്യം മുതൽ സിനിമാസ്വാദകർ പ്രതീക്ഷയുടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു,ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറെന്ന് വ്യക്തമാക്കിയിരുന്നു.

ഫേസ് ഗാർഡ് മാസ്ക് അണിഞ്ഞ കുഞ്ചാക്കോ ബോബനെ ട്രെയിലറിൽ കണ്ടപ്പോൾ കൂടുതൽ പ്രതീക്ഷയ്ക്ക് വഴിയായി. പ്രതീക്ഷക്കപ്പുറമായ ദൃശ്യാനുഭവമാണ് നിഴൽ നൽകിയതെന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു. മലയാള സിനിമയുടെ സംവിധായക നിരയിലേക്ക് പുതിയൊരു സംവിധായകനും കൂടി എത്തിയിരിക്കുകയാണ്.


ഒരു ഡ്രാമ – ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവുകളും നിഴലിലുണ്ടെന്ന് നിസംശയം പറയാൻ സാധിക്കും. ജോണ്‍ ബേബി (കുഞ്ചാക്കോ ബോബൻ) എന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്. ചെറിയൊരു വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട ജോൺ ബേബിയിലൂടെയാണ് നിഴൽ തുടങ്ങുന്നത്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന മാനസിക നിലയിലൂടെയാണ് അയാൾ അപ്പോൾ കടന്നു പോകുന്നത്. കണ്‍മുന്നില്‍ അയഥാര്‍ഥമായ ചില കാഴ്ചകള്‍ കാണുന്ന ദിനങ്ങള്‍.


ഈ ദിനങ്ങളിലൊന്നിലാണ് സുഹൃത്തായ ചൈല്‍ഡ് സൈകോളജിസ്റ്റായ ശാലിനി (ദിവ്യ പ്രഭ ) അയാളോടൊരു വിചിത്രമായ അനുഭവം പങ്കുവയ്ക്കുന്നത്.രണ്ടാം ക്ലാസ്സിൽ ഒരുകഥ പറയാൻ പറഞ്ഞപ്പോലൊരു നിധി എന്ന ഒരു കുട്ടി കൊലപാതക കഥ പറഞ്ഞുവെന്ന കാര്യം. ഞെട്ടലുളവാക്കുന്ന ഈ അനുഭവത്തിന്റെ പിറകെ ജോൺ സഞ്ചരിക്കുന്നു. എങ്ങനെയാണ് രണ്ടാം ക്ലാസ്സുകാരന് ഇത്തരത്തിലൊരു കൊലപാതക കഥ പറയാൻ സാധിച്ചുവെന്നത് വലിയൊരു ചോദ്യം ചിഹ്നമായി ജോണിന് മുന്നിൽ ഉയരുന്നു. എന്നാൽ ആ യാത്ര ആകസ്മിതകൾ നിറഞ്ഞതായിരുന്നു. ബന്ധപ്പെട്ടു കിടക്കുന്ന പല കാര്യങ്ങളും ജോണിന് മുന്നിലേക്ക് വന്നുതുടങ്ങി.

നിധി പറഞ്ഞ കഥയുടെ വസ്തുതകളെ തേടിയാണ് യാത്രയാണ് നിഴൽ. ഇടയ്ക്ക് എവിടെയൊക്കെയോ ചെറുതായി മടുപ്പിക്കുമെങ്കിലും സിനിമയിൽ പിടിച്ചിരുത്താൻ എന്തൊക്കെയോ ഉണ്ടെന്നതാണ് സത്യം. നിധിയുടെ അമ്മയായി നയൻ‌താര എത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ അഭിനയിച്ച ജോണിന്റെ കഥാപാത്രത്തെ പലയിടത്തും കാണാൻ സാധിച്ചില്ലെന്ന് പ്രേക്ഷകന് തോന്നാം. രണ്ടാം ക്ലാസ്സുകാരനായി അഭിനയിച്ച ഐസിന്‍ ഹാഷ് അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തുന്നുണ്ട്. സൈജുകുറുപ്പ്, വിനോദ് കോവൂർ, സാദിക്ക്, ദിവ്യപ്രഭ, ആദ്യ, ഡോ റോണി, അനീഷ് ഗോപാൽ തുടങ്ങിയവർ അവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

ദീപക് ഡി മേനോന്‍റെ ഫ്രെയ്‍മുകള്‍ ചിത്രത്തിന്‍റെ നട്ടെല്ലായി നില്‍ക്കുന്നുണ്ട് ചിത്രത്തിന്റെ. സൂരജ് എസ് കുറുപ്പിന്റെ സംഗീതം ചിത്രത്തിന് അനുയോജ്യമായി നിൽക്കുന്നുണ്ട്. എം സജീവിന്റെ തിരക്കഥ നിഴലിന് കൂടുതൽ കരുത്തേകുന്നുണ്ട്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ഗണത്തിൽ നോക്കുകയാണെങ്കിൽ “നിഴൽ” നിതീ പുലർത്തിയെന്ന് പറയാം.

 

 

You might also like