ശരീരത്തിൽ കുട്ടികളേക്കൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമ. പുറകെ വൻ വിവാദം.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഈ അടുത്തകാലത്തായി സ്വന്തമായി തുടങ്ങിയ യൂ ട്യൂബ് ചാനലില്‍ പാചക

0

ശബരിമലവിഷയത്തിൽ സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്‍ക്കുന്ന സമയത്ത് അയ്യന്റെ മല ചവിട്ടാന്‍ എത്തി വൻ വിവാദങ്ങളില്‍ നിറഞ്ഞ മോഡലാണ് രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഈ അടുത്തകാലത്തായി സ്വന്തമായി തുടങ്ങിയ യൂ ട്യൂബ് ചാനലില്‍ പാചക റെസിപ്പുകളൊക്കെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

‘എന്റെ ശരീരഭാഗങ്ങൾ എനിക്കു ഇഷ്ടമുള്ള പോലെ പ്രദർശിപ്പിക്കും’, തുറന്നടിച്ച് ചാരു.

സദാചാര വാദികള്‍ ഓരോ തവണ ആക്രമിക്കും തോറും എന്തും ചെയ്യാനുറച്ചാണ് ഓരോ കാര്യങ്ങളും രഹ്ന സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുന്നത് എന്ന് വെക്തമാണ്. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോയുമാണ് രഹ്ന സോഷ്യൽ മീഡിയയിൽ എത്തിയത് . ലൈംഗികതയെക്കുറിച്ച് വീട്ടില്‍ നിന്ന് തന്നെ പഠിക്കണ മെന്നാവശ്യപ്പെട്ട രഹന തന്റെ മകന്റെയും മകളുടെയും മുന്നില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുകയും രഹനയുടെ കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ചിത്രം വരയ്ക്കുകയും ചെയ്യുന്നതാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയില്‍ ഉള്ളത്.

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയകുറ്റത്തിന് രഹ്നാ ഫാത്തിമയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്‌ക്കെതിരെ കേസ്സെടുത്തത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്‌നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ ഷൂട്ട്‌ ചെയ്യുകയും അതു യുട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന്‍ പോലീസിനു കൈമാറിയിട്ടുണ്ട് ഈ പരാതിയെ തുടർന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരംമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.


ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെയാണ് രഹന ഫാത്തിമ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ്‌ എടുക്കുന്ന സമയത്ത് അമ്മയെ സന്തോഷവതിയാക്കാൻ സ്വന്തം മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് ഈ വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന നമ്മുടെ സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ലയെന്നും സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുക തന്നെ വേണം. അത് സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്നും രഹന പറയുന്നു.

 

You might also like