പ്രായമോ അഭിനയമോ അവർക്ക് ഇപ്പോൾ പ്രശ്‌നമല്ല. വന്ന് അവരുടെ പരമാവധി ശരീരം കാണിച്ചിട്ട് പോകട്ടെ. എന്നതാണ് ഇപ്പോൾ അവരുടെ ലൈൻ’- സോന ഹെയ്ഡൻ.

നിരവധി ചിത്രങ്ങൾ ചെയ്ത് പെട്ടന്ന് ശ്രദ്ധ നേടിയ താരമാണ് സോന ഹെയ്ഡൻ. പക്ഷെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമർ വേഷങ്ങളിലൂടെയാണ്.

0

നിരവധി ചിത്രങ്ങൾ ചെയ്ത് പെട്ടന്ന് ശ്രദ്ധ നേടിയ താരമാണ് സോന ഹെയ്ഡൻ. പക്ഷെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഗ്ലാമർ വേഷങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ നമ്മുടെ പ്രേക്ഷകർ സോനയെ കാണുന്നത് ഒരു ഗ്ലാമർ നായികയായാണ്. സോനയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. സോനയുടെ തുറന്ന് പറച്ചിലുകൾ ഇങ്ങനെ; അങ്ങനെ ഞാൻ ഗ്ലാമർ നായികയായി. സോനയോ, അതേ ബി ഗ്രേഡ് സിനിമകളിലഭിനയിക്കുന്ന നടിയല്ലേ. അങ്ങനെ വിശ്വസിക്കുന്ന എത്രയോ പേർ ഇന്നുമുണ്ട്.


അവരടെ ധാരണ തിരുത്താനൊന്നും എനിക്ക് കഴിയില്ല. പക്ഷേ നിങ്ങൾ സോനയെ ഗ്ലാമറിന്റെ മുൾകിരീടമണിയിക്കുന്നതിനു മുൻപ് ഞാനെങ്ങനെ ഗ്ലാമർ നടിയായി എന്നറിയണം. തന്റെ അച്ഛൻ പീറ്റർ ഹെയ്ഡൻ ഫ്രഞ്ച് വംശജനായിരുന്നു. അത്പോലെ അമ്മ ശ്രീലങ്കൻ വംശജയും. അവർ പോണ്ടിച്ചേരിയിൽ വച്ചാണ് തമ്മിൽ കാണുന്നത് പിന്നീട് പ്രണയമായി. വിവാഹിതരായി. ചെന്നൈയിൽ വീട് വാടാകയ്ക്കെടുത്തു താമസിച്ചു. അച്ഛന് ഫാർമസ്യൂട്ടിക്കൽ ബിസിനസായിരുന്നു. ദാരിദ്ര്യവും പട്ടിണിയുമായിരുന്നു അന്ന്. എനിക്കനിയത്തിമാർ കൂടി പിറന്നതോടെ കഷ്ടപ്പാട് നന്നേ വർധിച്ചു.


ഞങ്ങളുടെ വീടിരിക്കുന്ന അതേ തെരുവിലാണ് സംവിധായകൻ ചന്ദ്രശേഖരൻ സാറിന്റെ ബംഗ്ലാവ്. ഞാൻ എട്ടിൽ പഠിക്കുന്ന സമയം എന്നെയും കൊണ്ട് അച്ഛൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. മകൾക്ക് സിനിമയിലൊരു ചാൻസ് നൽകണമെന്നും ഇല്ലങ്കിൽ ഞങ്ങൾ പട്ടിണികിടന്ന് മരിച്ചുപോകുമെന്നും പറഞ്ഞു ഇവൾ കൊച്ചുകുട്ടിയല്ലേ. രണ്ടുകൊല്ലം കൂടി കഴിയട്ടെ എന്ന് സാർ പറഞ്ഞു. പത്താംക്ലാസിൽ പഠിക്കുന്ന കാലത്ത് പ്രാരാബ്ദം വീണ്ടും കൂടി. അമ്മ അച്ചനുമായി പിരിയുന്നത് അക്കാലത്താണ്. പക്ഷെ അമ്മ താമസം മാറി. അനിയത്തിമാരും ഞാനും അച്ചനൊപ്പം തന്നെ നിന്നു. തനിക്കു സ്കൂൾ വിട്ട് നാല് മണിക്ക് വീട്ടിലെത്തിയാ നിന്നു തിരിയാൻ സമയം കിട്ടില്ല.


എന്റെ ജോലിക്ക്‌ മാസം മൂന്നുറ്റി അമ്പത് രൂപ വരുമാനം. 14 വയസുള്ള ഞാൻ സമ്പാദിക്കുന്ന മുന്നൂറ്റി അമ്പത് രൂപ മാത്രമായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ അന്നത്തെ ആകെ വരുമാനം. വീട്ടുജോലിയും കടയിലെ ജോലിയും കഴിഞ്ഞാൽ എനിക്ക് പഠിക്കാൻ നേരം കിട്ടില്ല. എന്നാൽ പഠനത്തിൽ സമർഥയുമായിരുന്നില്ല. അങ്ങനെ പത്തിൽ സുന്ദരമായി താൻ തോറ്റു. അതോടെ വീണ്ടും ചന്ദ്രശഖർ സാറിന്റെ വാതിൽക്കൽ അവസരം യാചിച്ചു വീണ്ടും ചെന്നു. അദ്ദേഹം വാക്ക് പാലിച്ചു. അങ്ങനെ എനിക്ക് കിട്ടിയ സിനിമയാണ് അജിത്തിന്റെ പൂവെല്ലാം ഉൻവാസം. തുടർന്ന് വിജയ്‌യുടെ ഷാജഹാനിൽ ഒരു റോൾ ലഭിച്ചു. അതിലെ നായിക തന്നെ വല്ലാതെ ഹരാസ് ചെയ്യുമായിരുന്നു.


ഒരു ദിവസം അത് സഹിക്കാൻ കഴിയാതെ ഞാൻ സെറ്റിൽ ഇരുന്നു പൊട്ടിക്കരഞ്ഞു. അപ്പോൾ വിജയ് സാർ എന്റെയടുത്ത് മുട്ടുകുത്തിയിരുന്ന് കൊണ്ട് ആശ്വസിപ്പിക്കുംപോലെ എന്നോട് പറഞ്ഞു. സോനാ കരയരുത് നാളെ നിങ്ങളും നാലുപേരറിയുന്ന ഒരു നടിയാവും. അന്നേരം കൂടെ അഭിനയിക്കുന്ന പുതുമുഖങ്ങളോട് ഒരിക്കലും ഇങ്ങനെ പെരുമാറരുത്. ആ വാക്കുകൾ പിന്നീട്ട് ജീവിതത്തിൽ സത്യമായി. സിനിമയിൽ ഇരുപതു വർഷം പിന്നിടുകയാണ് ഇപ്പോൾ . വിവിധ ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിലും ഞാൻ അഭിനയിച്ചു. വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ സോന ഒരാളേയും ഇതു വരെ വേദനിപ്പിച്ചു എന്ന് സിനിമയിലാരും പറയില്ല.

പ്രമുഖ സംവിധായകരെല്ലാം ഡേറ്റ് ചോദിച്ച് വീട്ടു പടിക്കൽ കാത്തുനിന്നിരുന്ന ആ നടി യുടെ ജീവിതം തകർത്തത് സ്വന്തം അമ്മ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

അന്ന് ഷാജഹാന്റെ സെറ്റിലുണ്ടായ ദുരനുഭത്തിൽ നിന്ന് ഞാൻ പഠിച്ചതാണ് അത്. പിന്നീട് തനിക്കു സിനിമകൾ വന്നതേയില്ല. 2001ൽ ഞാൻ മിസ്സ് ചെന്നെ ആയി തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ വീണ്ടും ഒരു ഓഫർ വന്നു. ശിവപ്പതികാരം എന്നാണ് സിനിമയുടെ പേര്. വിശാൽ നായകൻ. അതിൽ ഒരു സോങ് ചെയ്യാൻ അതീവ ഗ്ലാമറസായി. ആദ്യമൊന്ന് പകച്ചു. അച്ഛൻ വേണമെന്നോ വേണ്ട എന്നോ പറഞ്ഞില്ല. ചേച്ചി പോയി നൃത്തം ചെയ്യൂ എന്ന് അനിയത്തിമാർ എന്നോട് പറയാതെ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. ആ സിനിമ വൻ പരാജമായിരുന്നു. പക്ഷേ ഞാൻ അഭിനയിച്ച കുത്ത് പാട്ട് പക്ഷെ വൻ ഹിറ്റായി. അങ്ങനെ അന്ന് മുതൽ ഗ്ലാമർ സോന ഹിറ്റായി. പിന്നെ ഞാൻ ആ കാറ്റഗറിയിലെ നടി ആയി തീർന്നു.


പിന്നെ പല സിനിമയിലും സ്റ്റിൽ ഫോട്ടഗ്രാഫർമാർ എന്റെ ചിത്രങ്ങൾ ഞാനറിയാതെ തന്നെ പകർത്തിയിരുന്നു. ഗ്ലാമർ പബ്ലിസിറ്റിക്കായി ആ ചിത്രങ്ങളാണ് പിന്നീട് പോസ്റ്ററിൽ നൽകിയത്. രജനികാന്ത് ചിത്രത്തിൽ വരെ എനിക്ക് മാദക നൃത്തം ചെയ്യേണ്ടി വന്നു. എനിക്ക് കുടുംബം പുലർത്താൻ മറ്റ് വഴികൾ അന്ന് ഇല്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് അങ്ങനെ ഗ്ലാമർ റോളുകൾ ചെയ്യേണ്ട ആവശ്യമില്ല. അച്ഛനും അമ്മയും 2016ൽ മരിച്ചു. അത്യാവശ്യം സമ്പാദ്യം ഇപ്പോൾ എനിക്കുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനം വേറെയും. ഗ്ലാമർ സ്പർശമുള്ളതിനാൽ താൻ ഒഴിവാക്കിയ സിനിമകൾ ഇരുന്നുറിലധികം ഉണ്ട്.


വിവാഹം വേണ്ട പ്രിയൻ സാറിന്റെ ആമയും മുയലും ആണ് എന്റെ കരിയർ മാറ്റിയ ശ്രദ്ധേയ ചിത്രം. മുപ്പത് ദിവസമാണ് ആമയും മുയലിനും ഞാൻ നൽകിയത്. കാരക്കുടിയിലെ ഇടത്തരം ലോഡ്ജിൽ പ്രിയൻ സാർ ഉൾപ്പടെയുള്ളവർ ഒരമ്മപെറ്റ മക്കളെ പോലെ സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞ നാളുകൾ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. പ്രിയൻ സാറിന്റെ ഒപ്പത്തിലും മികച്ചൊരു വേഷം തന്നെ ലഭിച്ചു. അമർ അക്ബർ അന്തോണിയിൽ രണ്ടു സീനിൽ മാത്രമേ എന്റെ സാന്നിധ്യമുള്ളൂ. പക്ഷേ സിനിമ കണ്ടവർ ഒരിക്കലും എന്നെ മറക്കാൻ സാധ്യതയില്ല. മുപ്പതുകൾക്കൊടുവിൽ നിൽക്കുകയാണ് ഇപ്പോൾ ഞാൻ. ഇപ്പോഴും ചിലർ വന്ന് കഥ പറയും, ഡിഗ്രി വിദ്യാർത്ഥിനിയാണ്. രണ്ട് പാട്ടാണ് ഉള്ളത് എന്നൊക്കെ

നായകനെ ആകർഷിക്കുന്ന പാട്ടുകളാണ്. പരമാവധി ഗ്ലാമറിൽ സോനയെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. അവരെ ഞാൻ ചീത്ത പറഞ്ഞു ഓടിക്കും. സോനയുടെ പ്രായമോ അഭിനയമോ അവർക്ക് ഇപ്പോൾ പ്രശ്‌നമല്ല. സോന വന്ന് ഗ്ലാമർ കാണിച്ചിട്ട് പോകട്ടെ. എന്നതാണ് അവരുടെ ഒരു ലൈൻ. മലയാളത്തിൽ പക്ഷേ പച്ചമാങ്ങ പോലെയുള്ള പോലെ മികച്ച കഥാപാത്രങ്ങൾ ഇപ്പോഴും തേടിയെത്തുന്നു. ഇവിടെ തമിഴിനെ അപേക്ഷിച്ച് പ്രതിഫലം നന്നേ കുറവാണ് പക്ഷേ നല്ല കഥാപാത്രങ്ങൾ ലഭിക്കുമ്പോഴുള്ള സംതൃപ്തിക്ക് മുമ്പിൽ പണം ഇപ്പോൾ ഒന്നുമല്ല. അത് കൊണ്ട്തന്നെ തമിഴ് സിനിമയെക്കാൾ എനിക്ക് ഏറെഇഷ്ടം മലയാളത്തോടുതന്നെ. സോനാ പറയുന്നു .

‘സിനിമയിൽ കൂടുതൽ അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കാൻ അന്ന് പ്രമുഖ നടൻ ആവശ്യപ്പെട്ടു’. -ശ്രീലേഖ മിത്ര.

You might also like