പ്രായം 30 കഴിഞ്ഞെങ്കിലും അവിവാഹിതരായി തുടരുന്ന താരസുന്ദരികൾ ഇവർ !

പ്രായം 30 കഴിഞ്ഞെങ്കിലും അവിവാഹിതരായി തുടരുന്ന നിരവധി താരസുന്ദരികളാണ് തെന്നിന്ത്യന്‍ സിനിമലോകത്തുള്ളത്. അവരില്‍ പ്രശസ്തരായ ചില നടിമാര്‍ ഇവരാണ്.

0

പ്രായം 30 കഴിഞ്ഞെങ്കിലും അവിവാഹിതരായി തുടരുന്ന നിരവധി താരസുന്ദരികളാണ് തെന്നിന്ത്യന്‍ സിനിമലോകത്തുള്ളത്. അവരില്‍ പ്രശസ്തരായ ചില നടിമാര്‍ ഇവരാണ്.

1. അനുഷ്ക ഷെട്ടി
തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നായികയാണ് അനുഷ്ക ഇപ്പോഴും 36 വയസ്സുള്ള അവരുടെ യഥാര്‍ത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ് പക്ഷെ ആ പേര് അധികമാർക്കും അറിയില്ല . മംഗലാപുരത്തിന് സമീപം പുത്തൂരില്‍ 1981 നവംബര്‍ 7-ന് ജനനം.

സംവിധായകന്‍ കൃഷുമായി നേരത്തെ പ്രണയത്തില്‍ ആയിരുന്ന നടി ഇപ്പോള്‍ നടന്‍ പ്രഭാസുമായി അടുപ്പത്തില്‍ ആണെന്ന് പറയപ്പെടുന്നു ചിലപ്പോൾ വെറും ഗോസിപ്പ് വാർത്തകൾ മാത്രമാകും. ‘ബാഹുബലി’, ‘അരുന്ധതി’, ‘സിങ്കം’, ‘ബില്ല’, ‘ഡോണ്‍’, ‘രുദ്രമാദേവി’ എന്നിവയാണ് അനുഷ്ക ചെയ്ത ശ്രദ്ധേയമായ ചിത്രങ്ങള്‍.

2. തൃഷ കൃഷ്ണന്‍
ദക്ഷിണേന്ത്യയിലെ 30നു മുകളിൽ പ്രായം കൂടിയ ഏറ്റവും സുന്ദരികളായ നടിമാരില്‍ ഒരാളാണ് തൃഷ. തമിഴിലെയും തെലുങ്കിലെയും ജനപ്രിയ നടിയായ അവര്‍ക്ക് ഇപ്പോൾ 34 വയസ്സുണ്ട്. 1983 മേയ് 4-ന് ചെന്നൈയില്‍ ജനനം.

തെലുങ്ക് നടന്‍ റാണ ദഗുബാട്ടിയുമായി നടി നേരത്തെ പ്രണയത്തില്‍ ആയിരുന്നു പക്ഷെ ബന്ധം തകര്‍ന്നതിനുശേഷം ചെന്നൈ സ്വദേശിയായ ബിസിനസ്സുകാരന്‍ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നുവെങ്കിലും നടി പിന്നീട് ആ വിവിഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വിവാഹത്തിനുശേഷം സിനിമ വിടണമെന്ന് വരുണ്‍ പറഞ്ഞതുകൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വെച്ചതെന്ന് തൃഷ തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

3. കാജള്‍ അഗര്‍വാള്‍
കാജള്‍ അഗര്‍വാളാണ് 30 കടന്ന മറ്റൊരു അവിവാഹിതയായ സുന്ദരിയായ നടി. 32 വയസ്സ്. 1985 ജൂണ്‍ 19-ന് മുംബൈയില്‍ ജനിച്ച അവര്‍ ഹിന്ദി സിനിമയിലൂടെയാണ് അഭിനയ രംഗത്ത് വന്നത്. ‘ഡാര്‍ലിങ്ങ്’, ‘ബിസിനസ്സ്മാന്‍’, ‘മി. പര്‍ഫെക്റ്റ്’, ‘തുപ്പാക്കി’, ‘ബാദ്ഷാ’, ‘ജില്ല’ എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങള്‍.

4. നയന്‍താര
തെന്നിന്ത്യന്‍ സിനിമയിലെ ചൂടൻ വിവാദ നായികയായ നയന്‍താരയ്ക്ക് 33 വയസ്സുണ്ട്. 1984 നവംബര്‍ 18-ന് ബാംഗ്ലൂരില്‍ ജനിച്ച ഡയാന മറിയം കുര്യന്‍ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട നയന്‍സ് ആയി മാറി ‘മനസ്സിനക്കരെ’ എന്ന മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്ത് കടന്നുവന്നു .

ചില സിനിമ മാസികകളിലെ ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാളായി നിറഞ്ഞു നില്‍ക്കുന്ന നടി ആദ്യം തമിഴ് നടന്‍ ചിമ്പുവുമായി പ്രണയത്തില്‍ ആയിരുന്നു. പിന്നീട് പ്രഭുദേവയുമായുള്ള ബന്ധം രഹസ്യ വിവാഹത്തില്‍വരെ എത്തിയെങ്കിലും ആ അടുപ്പം ഏറെ കാലം നീണ്ടുനിന്നില്ല എന്നതും സത്യം പ്രേക്ഷകരുടെ പ്രിയനടി ഇപ്പോള്‍ സംവിധായകന്‍ വിഗ്നേഷ് ശിവനുമായി ഡേറ്റിങ്ങിലാണ്.


5. ശ്രുതി ഹാസന്‍
ഉലകനായകന്‍ കമല്‍ ഹാസന്റെ മകളായ ശ്രുതി തമിഴ്, തെലുങ്ക് ഭാഷകളിലെ അറിയപെടുന്ന അഭിനേത്രി കൂടിയാണ്. 32 വയസ്സ്. 1986 ജനുവരി 28-ിന് ചെന്നൈയില്‍ ജനനം. ‘പുലി’, ‘ഏഴാം അറിവ്’, ‘വേതാളം’, ‘ഗബ്ബാര്‍ സിങ്ങ്’, ‘സിങ്കം 3’ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

‘മുസ്തഫയ്ക്ക് സിനിമയിൽ ഞാൻ ആ സീനുകൾ ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല..’ – തുറന്നു പറഞ്ഞ് പ്രിയാമണി.

You might also like