
ആ സമയത്തു എല്ലാം ഞാൻ നല്ല രീതിയിൽ ആസ്വദിച്ചിട്ടുണ്ട്.പക്ഷെ പ്രണയങ്ങൾ എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല..-വീണ നന്ദകുമാർ !!
കടം കഥ എന്ന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച നടിയാണ് വീണ.
ആ സമയത്തു എല്ലാം ഞാൻ നല്ല രീതിയിൽ ആസ്വദിച്ചിട്ടുണ്ട്.പക്ഷെ പ്രണയങ്ങൾ എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല..-വീണ നന്ദകുമാർ !!
ആസിഫ് അലിയുടെ നായികയായി വന്നു കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് വീണ നന്ദകുമാർ. മോഡലിംഗിൽ നിന്ന് തുടങ്ങിയ വീണ കടം കഥ എന്ന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് കെട്ടിയോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉറപ്പിച്ച നടിയാണ് വീണ.
മുംബൈ സ്വദേശിയായ വീണ മോഡലിഗിലും പരസ്യ ചിത്രങ്ങളിലും വളരെ സജീവമായിരുന്നു. തുടർന്ന് കടങ്കഥ എന്ന മലയാള ചിത്രത്തിൽ അരങ്ങേറ്റം നടത്തിയെങ്കിലും ചിത്രം പരാജയമായിരുന്നു കേട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രമാണ് പെട്ടന്ന് വീണയെ ശ്രദ്ധേയമാക്കിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള താരത്തിന്റെ ഒരു പഴയ അഭിമുഖത്തിൽ താരം ചോദ്യത്തിന് നൽകിയ ഉത്തരം ഇപ്പോൾ വൈറൽ ആണ് . എന്നാൽ പ്രണയത്തെ കുറിച്ച് ആയിരുന്നു ചോദ്യം . വീണയുടെ വാക്കുകൾ എങ്ങനെ നമുക്ക് നോക്കാം .
ഞാൻ ഒരു നല്ല ഒരു പ്രണയിനി ആണ് എന്നാണ് എന്റെ കാമുകന്മർ എന്നോട് പറഞ്ഞിട്ടുള്ളത്. എനിക്കും പ്രണയങ്ങൾ ഉണ്ടായിരുന്നു പക്ഷെ അതുപോലെ ബ്രേക്ക് അപ്പുകളും ഉണ്ടായിരുന്നു. അന്ന് അതെല്ലാം ഞാൻ വളരേ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ എന്നെത്തന്നെ ആണ് കൂടുതൽ പ്രണയിക്കുന്നത്. കൂടാതെ നഷ്ട പ്രണയങ്ങൾ ഒന്നും തന്നെ പഠിപ്പിച്ചിട്ടില്ല എന്നും താരം പറഞ്ഞു.
എല്ലാം നല്ലതിന് എന്നു വിശ്വസിക്കുന്ന ഒരാളാണ് താൻ ഒരിക്കലും മോശം അനുഭവങ്ങളിൽ കൂടി കടന്നു പോയിരുന്നില്ല എങ്കിൽ ഇപ്പോൾ ഞാൻ ഒരു അഭിനേതാവായി നിങ്ങളുടെ മുന്നിൽ വന്നു നിൽകില്ലയിരുന്നു എന്നും വീണ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാഗസിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് വീണ ഇക്കാര്യങ്ങൾ സംസാരിച്ചത്.