മോഹൻലാലിനൊപ്പം ആദ്യ ചിത്രം അതോടെ രാശിയില്ലാത്ത നടിയായി മുദ്രകുത്തി. അവസരങ്ങൾ ഒന്നൊന്നായി നഷ്ടമായി ;സത്യം വെളിപ്പെടുത്തി വിദ്യാബാലൻ.

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ അരങ്ങു വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരുവിധ പാരമ്പര്യവും ഇല്ലാതെ വെറുമൊരു നടിയായി എത്തി ഇന്ന് സൂപ്പർ താരമായി വളർന്ന നടിയാണ് വിദ്യ ബാലൻ.

മോഹൻലാലിനൊപ്പം ആദ്യ ചിത്രം അതോടെ രാശിയില്ലാത്ത നടിയായി മുദ്രകുത്തി. അവസരങ്ങൾ ഒന്നൊന്നായി നഷ്ടമായി ;സത്യം വെളിപ്പെടുത്തി വിദ്യാബാലൻ.

0

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ അരങ്ങു വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരുവിധ പാരമ്പര്യവും ഇല്ലാതെ വെറുമൊരു നടിയായി എത്തി ഇന്ന് സൂപ്പർ താരമായി വളർന്ന നടിയാണ് വിദ്യ ബാലൻ. ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും തന്റെ താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ വളരെയധികം കഠിനമുള്ളത് ആയിരുന്നു.

വിദ്യ ആദ്യം അഭിനയിക്കാൻ ഇരുന്ന സിനിമ തന്നെ ഉപേക്ഷിക്കപ്പെട്ടു എന്നതും തന്റെ സിനിമ ജീവിതം തുടക്കം മുതൽ പരാജയമായിരുന്നു എന്ന് താരം തന്നെ പറയുന്നു. ‘ആദ്യ സിനിമ മോഹന്ലാലിനൊപ്പം മലയാളത്തിലായിരുന്നു. ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ കഴിഞ്ഞതും ഒരുപാട് ഓഫറുകൾ തനിക്ക് വന്നു. ഏഴ്-എട്ട് സിനിമകളാണ് തുടക്കത്തിൽ ലഭിച്ചത്. പക്ഷെ ആദ്യ സിനിമ പാതി വഴിയിൽ മുടങ്ങി. അതോടെ തേടിവന്ന പക്ഷെ എല്ലാത്തിൽ നിന്നും എന്നെ അവർ ഒഴിവാക്കി.

എനിക്ക് രാശിയില്ലെന്നായിരുന്നു അന്ന് പറഞ്ഞത് എന്നാൽ അത് തികച്ചും വിഡ്ഢിത്തമാണ്. എനിക്ക് അതിലൊന്നും ഒരു വിശ്വാസമില്ല. ഞാനൊരു അന്ധ വിശ്വാസിയല്ല. വിജയത്തിനോ പരാജയത്തിനോ ഒരാൾ കാരണമാകുന്നുവെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നില്ല. ചിലത് ശരിയാകും ചിലത് ശരിയാകില്ല’ എന്ന് വിദ്യ തന്നെ പറയുന്നു. ഈ സിനിമകളിൽ നിന്നും മാറ്റിയത് തന്നെ തകർത്തുവെന്നു വിദ്യ പറഞ്ഞു. തന്റെ അമർഷം താന് തീർത്തത് അമ്മയോടായിരുന്നുവെന്നും വിദ്യ.

തന്നോട് പ്രാര്ഥിക്കാനായിരുന്നു അന്ന് അമ്മ പറഞ്ഞിരുന്നത്. എന്നാൽ ഞാൻ അമ്മയോട് ദേഷ്യപ്പെടുകയാണ് അന്ന് ചെയ്തത്. തന്റെ ഉള്ളില്‍ അത്രയും ദേഷ്യവും നിസഹായതയും അപ്പോൾ നിറഞ്ഞിരുന്നുവെന്നും വിദ്യ പറയുന്നു. പ്രദീപ് സർക്കാരുമായി ഉള്ള കൂടിക്കാഴ്ചയാണ് ഒരു പക്ഷെ ജീവിതം മാറ്റി മറിച്ചതെന്ന് വിദ്യ പറയുന്നു. അദ്ദേഹം യുഫോറിയയുടെ മ്യൂസിക് വീഡിയോയിൽ തന്നെ അന്ന് കാസ്റ്റ് ചെയ്തു. പിന്നീട് പരിനീതയിലും. പിന്നെ സിനിമകളില്‍ സജീവമായി മാറുകയായിരുന്നു വിദ്യ.

You might also like