റാവുത്തർ ഇവിടെയൊക്കെ തന്നെയുണ്ട് !! Ravuthar – Vietnam Colony Mohanlal Movie

Updates about Vijaya Rangaraju who played iconic role of Rawuthar in blockbuster malayalam movie ‘Vitenam Colony’ starring superstar Mohanlal, Kanaka, Innocent, Nedumudi Venu etc..

815

റാവുത്തർ ആ പേരും പേരിനൊപ്പം തിരശീലയിൽ പ്രത്യക്ഷപ്പെട്ട ആ രൂപവും മലയാള സിനിമാപ്രേക്ഷകരെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. 1992ൽ പ്രേക്ഷകർക്ക് മുന്നിൽ റിലീസിനെത്തിയ ‘വിയറ്റ്നാം കോളനി’യിൽ അന്ന് റാവുത്തറെ അവതരിപ്പിച്ചത് വിജയ രംഗരാജുവെന്ന മഹാരാഷ്ട്രക്കാരനായിരുന്നു. ‘വിയറ്റ്നാം കോളനി’വൻ വിജയമായതിനൊപ്പം ചിത്രത്തിലെ സൂപ്പർ കഥാപാത്രം റാവുത്തറെന്ന വില്ലനും മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടി. നടൻ എൻ എഫ് വർഗ്ഗീസായിരുന്നു അന്ന് വിയറ്റ്നാം കോളനിയിൽ റാവുത്തർക്ക് ശബ്ദം നൽകിയത്.


പിന്നെ കുറച്ചു നാൾ മുൻപ് മുൻപ് മോഹൻലാൽ അവതരിപ്പിച്ച ലാൽ സലാം എന്ന ടിവി പരിപാടിയിലും വിജയ രംഗരാജു അതിഥിയായിവന്നിരുന്നു. അന്ന് “വിയറ്റ്നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തറെന്ന പേരു കേൾക്കുമ്പോൾ ഒരു പേടിയായിരുന്നു. എന്നാൽ ഇത്രയും പാവപെട്ട മറ്റൊരു മനുഷ്യനെ നമ്മുടെ ഈ ലോകത്ത് കാണാൻ കിട്ടില്ല ” ഈ കാണുന്ന രൂപം മാത്രമേയുള്ളൂ ആളു പാവമാ…

“സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയാണ് ഫാസിലിന് ഈ മുഖം പരിചയപ്പെടുത്തുന്നത്. 1973 മുതൽ അദ്ദേഹം സിനിമയിൽ സജീവമായി തന്നെ നിന്നിരുന്നു.ഏകദേശമെല്ലാ ഭാഷകളിലുമായി ഇതുവരെ നാലായിരത്തോളം ചിത്രങ്ങളിൽ നമ്മുടെ റാവുത്തർ അഭിനയിച്ചിട്ടുണ്ട്.വിയറ്റ്നാം കോളനിയിൽ ലഭിച്ച സ്വീകാര്യത മറ്റു വേഷങ്ങൾ നൽകിയില്ല,ഇനിഅതുപോലെയൊന്നു ലഭിക്കുകയുമില്ലയെന്നു ആ ഷോയിൽ റാവുത്തർ വെളിപ്പെടുത്തി. അദ്ദേഹം മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരബാദിൽ സ്ഥിരതാമസക്കാരനാണ് ഇപ്പോൾ വിജയ രംഗരാജുവിന്റെ പുതിയ ചിത്രങ്ങളാണ് നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പക്ഷെ അന്നത്തെ റാവുത്തർ ഇന്ന്കാഴ്ചയിൽ ആകെ മാറിയിയിരിക്കുന്നു.

 

You might also like