വിജയ് ദേവരകൊണ്ടയുടെ വില്ലനായി ഞെട്ടിക്കാൻ വിഷ് – Liger – Vish – Baddie

Debutant Vish, who will be seen on big screen as the baddie fighting Vijay Deverakonda in the film of the year 'Liger', says he was born to play this character.

വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ, രമ്യാ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുരി ജഗന്നാഥ് ചിത്രമായ ലൈഗർ

2,071

തിരശീലയിൽ ഒരു ശക്തനായ പോരാളിയായി പുതുമുഖ താരം വിഷ് എത്തുന്നു.ഇനി തിരശീലയിൽ യഥാർത്ഥ ആയോധന കലാകാരനായതിന്റെ മൈയ് വഴക്കം ആഷിലൂടെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ കഠിനമായി തന്നെ വിഷ് പരിശ്രമിച്ചിണ്ടെന്നു പുറത്തിറങ്ങുന്ന വാർത്തകളും ഫോട്ടോകളും കണ്ടാൽ വ്യക്തം.

വിഷ് പറഞ്ഞ വാക്കുകളിലേക്ക്:
“കഴിഞ്ഞ ഏഴു വർഷമായി വിവിധ തരത്തിലുള്ള ആയോധന കലകൾക്കായി ഞാൻ ശരീരവും മനസും സമർപ്പിച്ചു വരുന്നു. തുടർച്ചയായി അയോദ്ധനാ കലകൾ പരിശീലിക്കുന്നു, ഈ ചിത്രത്തിലെ കഥാപാത്രം എന്റെ ജീവിതമാണ്. എന്റെ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ ഞാൻ കണ്ടു മാത്രം പരിചയമുള്ള തിരശീലയിൽ കാണാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. ഈ വേഷം എന്നെ തേടിവന്നത് ഒരു സ്വപ്നം പോലെ ഇന്നും മനസ്സിൽ നിൽക്കുന്നു. ശരിക്കും ഇതൊരു സ്വപ്ന കഥാപാത്രമാണ്. ഒരു ആയോധന കലാകാരൻ ആയതുകൊണ്ടാണോ ഈ വേഷം എന്നെ തേടി വന്നതു ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മനസ്സിൽ അവശേഷിക്കുന്നു. ലൈഗർ എന്നചിത്രം സമ്മാനിച്ച ഈ കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ ജനിച്ചതെന്ന് ഇത്രയും നാൾ ജീവിച്ചതെന്നും ഇപ്പോൾ ഞാൻ മനസ്സിൽ വിശ്വസിച്ചു പോകുന്നു..”


വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ, രമ്യാ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുരി ജഗന്നാഥ് ചിത്രമായ ലൈഗർ ആഗസ്റ്റ് 25നു തിയേറ്ററുകളിൽ എത്തും. പ്രശസ്ത ബോക്സിംഗ് താരം മൈക്ക് ടൈസൺ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കേരളത്തിൽ നൂറ്റമ്പതിലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശിപ്പിക്കും.

 

You might also like