വിശാലിന്റെ ചക്ര ബിഗ് സ്‌ക്രീനിൽ , മോഹൻലാലിന്റെ ദൃശ്യം ഹോം സ്‌ക്രീനിൽ !!

ആരാധകർക്ക് ആവേശമായി ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന "ചക്ര" ഫെബ്രുവരി 19നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു

വിശാലിന്റെ ചക്ര ബിഗ് സ്‌ക്രീനിൽ , മോഹൻലാലിന്റെ ദൃശ്യം ഹോം സ്‌ക്രീനിൽ !!

0

ആരാധകർക്ക് ആവേശമായി ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന “ചക്ര” ഫെബ്രുവരി 19നു ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു . പുതുമുഖം എം.എസ്. ആനന്ദൻ സംവിധാനം ചെയ്യുന്ന ചക്ര; ‘വെൽക്കം ടു ഡിജിറ്റൽ ഇന്ത്യ ‘ എന്ന ടാഗുമായി സൈബർ ക്രൈം പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലറും മാസ് എന്റർടൈനറുമാണ് .

മുൻപേ അണിയറക്കാർ പുറത്തു വിട്ട ചക്രയുടെ ട്രെയിലറിനും, ‘ഉന്നൈ തൊടുത്താൽ മുത്തു ശരം ഞാൻ ‘എന്ന ഗാന വീഡിയോയ്ക്കും യൂട്യൂബിൽ വലിയ സ്വീകരണമാണ് ലഭിച്ചത് . ദശലക്ഷ കണക്കിനു കാഴ്ച്ചക്കാരെയാണ്‌ വീഡിയോയ്ക്ക് ലഭിച്ചത് . മിലിറ്ററി ഓഫീസറായ നായക കഥാപാത്രമാണ് വിശാൽ അവതരിപ്പിക്കുന്നത് . ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മറ്റൊരു പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, നീലിമ , റോബോ ഷങ്കർ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിർവഹിച്ചിരിക്കുന്നു . അനൽ അരശാണ് സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ‘ചക്ര ‘ നിർമ്മിച്ചിരിക്കുന്നത്.

തിയേറ്ററുകളിൽ വിശാൽ ചിത്രം ചക്ര എത്തുമ്പോൾ മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “ദൃശ്യം 2” ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയുന്നുണ്ട്. രണ്ടു ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടുമെന്ന് വിശ്വസിക്കാം.

You might also like