നാടനായി എത്തി ഗ്ലാമറിൽ തിളങ്ങുന്ന അമേയ മാത്യു – Profile – Gallery

0

മോഡല്‍, നടി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് തിരുവനന്തപുരം സ്വദേശിയായ അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലൂടെയാണ് അമേയ മാത്യു അഭിന യരംഗത്തെത്തുന്നത്. കരിക്ക് വെബ്സീരിന്റെ ഒരു എപ്പിസോഡില്‍ എത്തിയതോടെ അമേയയെ സോഷ്യൽ മീഡിയ തിരഞ്ഞു തുടങ്ങി.

അമേയ എന്ന പേരിൽ തന്നെയാണ് താരം കരിക്ക് വെബ് സീരിസിൽ വേഷമിട്ടത്. ചിഞ്ചു മാത്യു എന്നാണ് അമേയയുടെ യഥാർത്ഥ പേര്. 2017ൽ മോഡലിങ്ങിലൂടെയാണ് അമേയ സിനിമ രംഗത്ത് വരുന്നത്.

അടുത്തിടെ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോ പുറത്തിറങ്ങിയത് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായിരുന്നു. കരിക്കിൻ സാരിയുടുത്തു എടുത്ത താരത്തിന്റെ ഗ്ലാമർ പരിവേഷം കണ്ടപ്പോൾ ചിലർ വിമർശനവുമായി എത്തി. എന്നാൽ അതിനൊക്കെ അമേയ മറുപടിയും കൊടുക്കാറുണ്ട്.

തന്റെ സോഷ്യല്‍ മീഡിയയില്‍ വര്‍ക്ക്‌ഔട്ട് വിഡിയോയും ചിത്രങ്ങളും പ്രമേയ പങ്ക് വയ്ക്കാറുണ്ട്. “ഒരു സ്ത്രീയുടെ സൗന്ദര്യം അവള്‍ ധരിക്കുന്ന വസ്ത്രത്തിലോ, ശരീരത്തിലോ, മുഖസൗന്ദര്യത്തിലോ അല്ല. മറിച്ച്‌ തളരാതെ മുന്നേറാനുള്ള അവളുടെ ആത്മവിശ്വാസത്തിലും , ആരോഗ്യത്തിലുമാണ്” എന്ന ക്യാപ്ഷനോടെ പങ്ക് വച്ച ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറാലായിരുന്നു.

അമേയ തന്നെ പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. ‘രണ്ട് വര്‍ഷം മുന്‍പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും അയാള്‍ കട്ട തേപ്പാണെന്ന് പിന്നീടാണ് മനസിലായത്.

അതോടെ ആബന്ധത്തോട് ഗുഡ് ബൈപറഞ്ഞുവെന്നും അമേയ പറയുന്നു. പക്ഷെ ആ ബന്ധത്തില്‍ താന്‍ സീരിയസായിരുന്നതിനാല്‍ ഡിപ്രഷനും കാര്യങ്ങളുമൊക്കെയായി കുറേ കാലം നടന്നിരുന്നുവെന്നും അമേയ പറയുന്നു.

കെ. കെ. മാത്യു , സുജ എസ് തമ്പി എന്നിവരാണ് അമേയയുടെ മാതാപിതാക്കൾ. തിരുവന്തപുരത്തെ കേന്ദ്രിയ വിദ്യാലയത്തിലാണ് അമേയ പഠിച്ചത്. തുടർന്ന് കോളേജ് പഠനം ന്യൂ മാൻ കോളേജ് തൊടുപുഴയിലും മാർ ഇവാനിയസ് കോളേജ് തിരുവനന്തപുരത്തും പൂർത്തിയാക്കി.

You might also like