അമൃത പ്രകാശ് എന്ന മഞ്ഞു പോലൊരു പെണ്‍കുട്ടി – Gallery – Profile

0

2004-ല്‍ പ്രശസ്ത സംവിധായകൻ ആയ കമൽ സംവിധാനം ചെയ്ത ‘മഞ്ഞു പോലൊരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച പ്രിയ നായികയായിരുന്നു അമൃത പ്രകാശ്.

ചിത്രം തീയറ്ററുകളില്‍ വിജയം നേടി മുന്നേറിയെങ്കിലും അമൃത എന്ന നായിക മലയാളത്തിൽ ആ ഒറ്റ ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളു.

പിന്നീട് താരം പെട്ടന്നു തന്നെ ബോളിവുഡിലേക്ക് ചേക്കേറിയിരുന്നു. മലയാളി അയിരുന്നില്ല താരം എന്നാൽ പോലും മലയാളത്തില്‍ നിരവധി ആരാധകരാണ് താരത്തിനു.തന്റെ നാലാമത്തെ വയസ്സില്‍ ആയിരുന്നു അമൃത പ്രകാശ് അഭിനയരംഗത്തേക്ക് കടന്നു വരുന്നതു.


ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം മിനിസ്‌ക്രീന്‍ ഷോകളിലും സീരിയലുകളിലും റിയാലിറ്റി ഷോകളിലും നിറഞ്ഞു നിന്നു. അമൃത പ്രകാശ് എന്ന നായികയുടെ ബോളിവുഡ് പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതമാണ്.

എന്നാൽ അന്നും മഞ്ഞു പോലത്തെ ആ പെൺകുട്ടി മലയാളികള്‍ക്ക് പ്രിയതാരം ആയിരുന്നു. മലയാളികൾ അമൃതയെ മറക്കുന്നില്ല എന്നതിന് വെക്തമായ തെളിവുകളാണ് താരത്തിന് സോഷ്യല്‍ മീഡിയയിലെ ലഭിക്കുന്ന മലയാളി സാനിധ്യം.


സോഷ്യല്‍ മീഡിയപ്ലാറ്റഫോമുകളിൽ സജീവമായ അമൃത പ്രകാശിന്റെ പുതിയ ചിത്രങ്ങള്‍ എന്നും പ്രത്യക്ഷപ്പെടാറുണ്ട് .

കൂടുതൽ ഗ്ലാമറസ് ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നത്. ചിത്രങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്.

You might also like