ഇതു ജലകന്യകയോ അതോ നീലിയുടെ നീരാട്ടോ.. കുളത്തിൽ നീരാടുന്ന ഫോട്ടോ ഷൂട്ടുമായി അനുശ്രീ.

ലോക്ക് ഡൗണിൽ ഓരോ ദിവസം ഫോട്ടോഷൂട്ട്, വെറൈറ്റികൾ ഇതാണ് നടി അനുശ്രീയുടെ ഇപ്പോഴത്തെ ലോക് ഡൗൺ വിശേഷങ്ങൾ.

ഇതു ജലകന്യകയോ അതോ നീലിയുടെ നീരാട്ടോ കുളത്തിൽ നീരാടുന്ന ഫോട്ടോഷൂട്ടുമായി നടി അനുശ്രീ

0

ലോക്ക് ഡൗണിൽ ഓരോ ദിവസം ഫോട്ടോഷൂട്ട്, വെറൈറ്റികൾ ഇതാണ് നടി അനുശ്രീയുടെ ഇപ്പോഴത്തെ ലോക് ഡൗൺ വിശേഷങ്ങൾ. ഓരോ ദിവസവും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി അനുശ്രീ ആരാധകരെ വീണ്ടും വീണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോക് ഡൗൺ കാലഘട്ടം തുടങ്ങിയ സമയം മുതൽ അനുശ്രീ തന്റെ ഇൻസ്റ്റ പേജിൽ ഇത്തരം ഫോട്ടോസ് എന്നും പങ്കുവെക്കാറുണ്ട്.


സൂപ്പർ മോഡേൺ ഡ്രെസ്സിൽ തുടങ്ങി,നാടൻ മുണ്ടും ഷർട്ടും ഇട്ടുള്ള, ദേവിയെ പോലെ ചുവന്ന സാരി ഉടുത്തുള്ള, നാട്ടിൻ പുറത്തെ കുട്ട്യേയെ പോലെ പട്ടുപാവാട അണിഞ്ഞുള്ള, കേരള തനിമയുള്ള സെറ്റുസാരി ഉടുത്ത, പരിസ്ഥിതി ദിനത്തിൽ പച്ച വസ്ത്രം ധരിച്ച് അങ്ങനെ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അനുശ്രീ ഈ ലോക് ഡൗൺ കാലത്ത് ചെയ്തിരുന്നു എല്ലാം മികച്ചതു എല്ലാ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും വൈറലാവുകയും ചെയ്തു.

വസ്ത്രം ബോറാണ്..അൽപം ഹോട്ടായി പോയി ..! മറുപടിയുമായി അനുശ്രീ.

അവിടെയും തീരുന്നില്ല ഈ കഴിഞ്ഞ ദിവസം തമ്പുരാട്ടിയോ അതോ യക്ഷിയോ അത്തരം സ്‌റ്റൈലിൽ അനുശ്രീ ഫോട്ടോഷൂട്ട് ചെയ്‌തിരുന്നു ഇപ്പോഴിതാ അതിന്റെ തുടർച്ചപോലെ രണ്ടാം ഭാഗമായി കുളത്തിൽ നീരാടുന്ന ഫോട്ടോഷൂട്ടുമായി വന്നിരിക്കുകയാണ് അനു . നിഥിൻ നാരായണനാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒരുപാട് പേര് രസകരമായ കമന്റുകൾ ഫോട്ടോക്ക് താഴെ ഇട്ടിട്ടുണ്ട്.


‘നടി കുളത്തിലേക്ക് ചാടുകയാണല്ലോ.. അപ്പോ ക്യാമറയും കൂടെ ചാടട്ടെ..’, ‘കള്ളിയങ്കാട്ടു നീലിയുടെ നീരാട്ട്..’ എന്നീ കമന്റുകൾ ആരാധകർ പങ്കുവച്ചു അനുവുമായി ഫോട്ടോഷൂട്ട് ചെയ്യാൻ താൽപര്യമുള്ളവർ മെസ്സേജ് ചെയ്യാൻ പറഞ്ഞ് അടുത്തിടെ അനുശ്രീ ഒരു വീഡിയോ ലൈവ് വന്നിരുന്നു. ലോക് ഡൗൺ നീളുന്ന ഈ സാഹചര്യത്തിൽ ഫോട്ടോഷൂട്ടുകൾ ഇനിയും തുടരുമെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്.

 

You might also like