വീട്ടമ്മമാരുടെ സ്വന്തം വില്ലത്തി – അർച്ചന സുശീലൻ ഇവിടെയുണ്ട്.

0

മലയാളത്തിലെ പ്രമുഖ സീരിയലുകളിലൂടെ നമ്മുടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായികമാരിൽ പ്രധാന താരമാണ് അര്‍ച്ചന സുശീലന്‍. അർച്ചന ബിഗ് ബോസ് മലയാളം സീസണ്‍ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു.

സീരിയൽ സ്ക്രീനിലെ വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരത്തിന്റെ പ്രേക്ഷക സ്വീകാര്യത വർധിച്ചതു. ആദ്യ സീരിയൽ കൊണ്ടു തന്നെ അർച്ചന സുശീലൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്തു.

തന്റെ സംസാര രീതിയും അവതരണ ശൈലിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായതിനാൽ താരം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. കിരൺ ടി വിയിൽ അവതാരികയായിട്ടാണ് അർച്ചനയുടെ തുടക്കം.

പതിവില്‍ നിന്നും വ്യത്യസ്തമായുളള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്ന് അതാണ് തനിക്കു ഇഷ്ട്ടം എന്നും ഒരിക്കല്‍ താരം തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസില്‍ എത്തിയതോടെ അർച്ചന കുടുംബ പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറി.

ബിഗ് ബോസിൽ നിന്നും സുഹൃത്തുക്കളൊക്കെ പുറത്തു പോയപ്പോള്‍ ഒറ്റയ്ക്കു ആയിപോയ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ശ്രദ്ധേയമായ ഒന്നായിരുന്നു.


അർച്ചന കുറച്ചു സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായി അഭിനയിച്ച മലയാള സിനിമ ദിലീപ് ചിത്രമായ കാര്യസ്ഥനാണ്. തമിഴിൽ തൊലൈപേശി എന്ന സിനിമയിലൂടെ തുടക്കം കുറിച്ചു. മാനസപുത്രി എന്ന മലയാള സീരിയലിലെ വില്ലത്തി വേഷം അർച്ചനയുടെ കരിയർ ബ്രേക്ക് ആയിരുന്നു.

ഡൽഹിയിലാണ് അർച്ചന ജനിച്ചതും വളർന്നതും തുടർന്ന് വീഡിയോ ജോക്കി ആയി. മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരിൽ തുണിക്കടയും ആരംഭിച്ചു. അർച്ചനയുടെ സഹോദരി കല്പനയും നാത്തൂൻ ആര്യയും ടെലിവിഷൻ താരങ്ങളാണ്.

സോഷ്യൽ മീഡിയയില്‍ സജീവമായ താരം തന്റെ ആരാധകര്‍ക്കു മുന്‍പില്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്നുതന്നെ ശ്രദ്ധേയമകാറുണ്ട്.

You might also like