ഗ്ലാമറസായി പുകവലിച്ചു ഫോട്ടോഷൂട്ടുമായി ആര്യ.

ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന സൂപ്പർ ഹിറ്റ് കോമഡി ഷോയിലൂടെയാണ് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ.

കുഞ്ഞിരാമായണം, അലമാര, തോപ്പിൽ ജോപ്പൻ, ഹണി ബി 2, ഗാനഗന്ധർവൻ,

0

ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന സൂപ്പർ ഹിറ്റ് കോമഡി ഷോയിലൂടെയാണ് മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ആര്യ. തുടർന്ന് ആര്യ തന്റെ പേര് ആര്യ ബഡായി എന്ന് മാറ്റിയിരുന്നു. പരുപാടിയിൽ രമേഷ് പിഷാരടിയുടെ ഭാര്യ ആയിട്ടായിരുന്നു ആര്യയുടെ കഥാപാത്രം. ബഡായ് ബംഗ്ലാവ് ആര്യയുടെ കരിയർ തന്നെ മാറ്റിമറിച്ചിരുന്നു തുടർന്ന് സിനിമകളിലും ചെറിയ വേഷത്തിൽ താരം പ്രത്യക്ഷപെട്ടു.

കുഞ്ഞിരാമായണം, അലമാര, തോപ്പിൽ ജോപ്പൻ, ഹണി ബി 2, ഗാനഗന്ധർവൻ, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, ഉൾട്ട, തുടങ്ങിയ സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സ്ത്രീധനത്തിലും ആര്യ വേഷമിട്ടു.

ടിവി പരിപാടികൾ സിനിമകൾ മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിലും അവതാരകയായി ആര്യ തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ സ്റ്റാർട്ട്‌ മ്യൂസിക് എന്ന പരിപാടിയിലെ അവതരികയായിരുന്ന സമയത്താണ് ആര്യ ബിഗ്‌ബോസ്സ് സീസൺ 2ൽ മത്സരിക്കാൻ പോയത്.

സോഷ്യൽ മീഡിയയിൽ നിറയെ ആരാധകർ ഉണ്ടായിരുന്ന ആര്യയ്ക്ക് ബിഗ് ബോസ്സ് മത്സരത്തിനു ശേഷം ഒരുപാട് ഹേറ്റേഴ്‌സ് ഉണ്ടാവുകയും ചെയ്തു. തുടർന്ന് സൈബർ അതിക്രമങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോസ് വരുമ്പോൾ വിമർശനങ്ങൾ കുറഞ്ഞും വരുന്നുണ്ട്.

 

You might also like