മലയാളം സീരിയലിലെ ജനപ്രിയനായിക ദിവ്യ പദ്‌മിനി.

0

കേരളത്തിലെ സ്ത്രീ പ്രേഷകരുടെ നമ്മുടെ വീട്ടമ്മമാരുടെ മനസു കവർ ന്നെടുത്ത ജനപ്രിയനായികയാണ് ദിവ്യ പദ്‌മിനി. ‘അമ്മത്തൊട്ടിലും’ ‘സ്ത്രീമനസ്സും’ പ്രേഷകരുടെ മനസിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല ഒരു പക്ഷെ ‘സ്ത്രീധനം’ സീരിയലിലെ നായിക പദവിയിൽ എത്തിയപ്പോഴേക്കും ടി വി സീരിയൽ രംഗത്ത് ജനപ്രിയ നായിക സൂപ്പർനായികാ പദവിയിലേക്ക് ചുവടുമാറി

ടെലിവിഷൻ രംഗത്ത് ഏറെ പ്രശസ്തയാണ് നമ്മുടെ താരം. സീരിയലിൽ മാത്രമല്ല സിനിമയിലും താരം തിളങ്ങിയിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചു . ദിവ്യയുടെ ഭര്‍ത്താവിനെ ആർക്കും അറിയില്ല പക്ഷെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന സൂപ്പര്‍ഹിറ്റ് സിനിമ സംവിധാനം ചെയ്തത രതീഷിനെ എല്ലാർക്കും അറിയാം .


ഇപ്പോൾ ദിവ്യയുടെ ജീവിതത്തിലെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദിവ്യ അമ്മയായി എന്ന വിശേഷമാണ് ഇപ്പോൾ പുറത്തുവരുന്നത്. മകളെക്കുറിച്ച് പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് ഭർത്താവ് രതീഷ് ഇപ്പോള്‍.


വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് മകളെത്തിയത്. രതീഷ് തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസ നൽകി രംഗത്ത് വരുന്നത്.

 

You might also like