
വിമാനത്തിൽ പറന്നിറങ്ങിയ ദുര്‍ഗ കൃഷ്ണ – Profile – Gallery
മലയാള ചലച്ചിത്രലോകത്തെ യുവ നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനമായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെയാണ് നായികയായി ചലച്ചിത്രരംഗത്തേക്ക് ദുർഗ അരങ്ങേറ്റം കുറിക്കുന്നതു.
എം പ്രദീപ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ യൗങ് സൂപ്പർ സ്റ്റാർ പൃഥ്വിരാജായിരുന്നു നായകന്. തികച്ചും നാട്ടിന്‍പുറത്തുകാരിയായ ചിത്രത്തിലെ പെണ്‍കുട്ടിയുടെ വേഷം ദുര്‍ഗയുടെ കൈകളിൽ ഭദ്രമായിരുന്നു. നിരവധി പേരെ ഓഡിഷന് ചെയ്തുവെങ്കിലും, ഭാഗ്യം ദുർഗയെ തേടി വന്നു.
ഇരുപത്തിമൂന്നുകാരിയായ ദുർഗ കൃഷ്ണക്കു ജീവിതത്തെകുറിച്ച് വ്യക്തമായ കാഴചപ്പാടുണ്ട്. ദുർഗ കൃഷ്ണയുടെ പല അഭിമുഖങ്ങളിൽ നിന്നും ദുർഗയുടെ സംസാരത്തിൽ നിന്നുമെല്ലാം അത് വ്യക്തമാക്കുന്നുണ്ട്.
നൃത്തത്തിന്റെ ലോകത്തു നിന്നും സിനിമയിലേക്കെത്തിയിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ. അഭിനയ ലോകത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാനുള്ള പ്രയത്നത്തിലും ആത്മവിശ്വാസത്തിലുമാണ് താരമിപ്പോൾ.
‘കൺഫഷൻസ് ഓഫ് എ കുക്കു’, ‘വൃത്തം’, ‘കിംഗ് ഫിഷ്’ , ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകൾക്കു പുറമെ ജീത്തു ജോസഫ് മോഹൻലാൽ ചിത്രം റാം’ എന്നിവയാണ് പുറത്തു ഇറങ്ങാനുള്ളതു.
നമ്മുടെ ഏതൊരു മലയാളിയേയും പോലെ കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് ദുര്‍ഗയും ആ ആരാധന മനസില്‍ കൊണ്ടു നടക്കുമ്പോൾ മോഹന്‍ലാല്‍ ചിത്രമായ റാമില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ഇരട്ടി സന്തോഷത്തിലാണ് ദുര്‍ഗ.
റാമിന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനോടുള്ള തന്റെ കടുത്ത ആരാധനയെ കുറിച്ച് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളതാണ്.
പ്രേതം 2 , ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ എന്നീ ചിത്രങ്ങളിലൂടെ ദുർഗ കൃഷ്ണ പ്രേക്ഷക പ്രീതി നേടിയിരുന്നു.