ജൂനിയർ സിൽക്ക് സ്മിത , വൈറൽ നായിക എലിഷെറ റായ്.

മലയാളത്തിന്റെ ജൂനിയർ സിൽക്ക് സ്മിത എന്നറിയപ്പെടുന്ന എലിഷെററായ്

ആകെ അഭിനയിച്ച മൂന്ന് ഹൃസ്വ ചിത്രങ്ങൾ മാത്രം; അതിലെ ഗ്ലാമർ നായികാ വേഷങ്ങൾ കൊണ്ട് യുവഹൃദയങ്ങൾ ഇളക്കി മറിച്ച

0

ആകെ അഭിനയിച്ച മൂന്ന് ഹൃസ്വ ചിത്രങ്ങൾ മാത്രം; അതിലെ ഗ്ലാമർ നായികാ വേഷങ്ങൾ കൊണ്ട് യുവഹൃദയങ്ങൾ ഇളക്കി മറിച്ച നടിയാണ് എലിഷെറ റായ്. യൂട്യുബിലും, ഇന്റർനെറ്റിലും ഷോർട്ട് ഫിലിമുകൾ വൈറൽ ആയതോടെ ആരാണ് എലിഷെറ എന്ന തിരച്ചിലായി ഗൂഗിളിൽ.

നിരവധി ആരാധകരെ സമ്പാദിക്കുവാനും ഇതിനോടകം എലിഷെറയ്ക്ക് ആയി, എന്നാൽ സോഷ്യൽ മാധ്യമങ്ങളിൽ സ്ഥിരം വരുമ്പോലെ മോശം കമന്റുകളും വരുന്നുണ്ട്. കൂടാതെ ഇപ്പോൾ മലയാളത്തിന്റെ ജൂനിയർ സിൽക്ക് സ്മിത എന്നാണ് താരം അറിയപെടുന്നത്.

ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും എല്ലാം സജീവമായ താരത്തിനു അവിടെയും ലക്ഷകണക്കിന്‌ ഫോള്ളോവേഴ്സ് ഉണ്ട്. പൊട്ടാസ്,ഗോച്ചുകള്ളി, ദേ പാൽ എന്നീ ഹൃസ്വ ചിത്രങ്ങളിലെ കഥാപാത്രത്തിലൂടെയാണ് എലിഷെറ റായ് വൈറലായത്. യൂട്യൂബിൽ തരംഗമായ പ്രീമിയർ പദ്‌മിനി എന്ന വെബ് സിരീസിലും എലിഷെറ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വെബ് സീരീസായ ചെന്താമരയുടെ ആദ്യ ഭാഗം യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്. അതിനു മുൻപേ ഇറങ്ങിയ ട്രൈലർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ചെന്താമരയിലും ഗ്ലാമർ വേഷത്തിൽ തന്നെയാണ് എലിഷെറ റായ്‌ എത്തുന്നത്.

 

You might also like