ശ്രുതി ശ്രാവന്ത് എന്ന ഇനിയ – Profile – Image Gallery

0

തമിഴ്, മലയാളം ചലച്ചിത്രലോകത്തെ നിറസാനിധ്യമായ അഭിനേത്രിയാണ് ‘ഇനിയ’. യഥാർത്ഥ പേര് ശ്രുതി സാവന്ത് എന്നാണ് . ഇനിയ തിരുവനന്തപുരം സ്വദേശിയാണ്.

സ്ക്കൂൾ പഠനകാലത്തുതന്നെ നിരവധി ടെലിവിഷൻ സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു തുടങ്ങിയ താരം 2005ൽ മിസ്സ് തിരുവനന്തപുരമായി തിരഞ്ഞെടുത്തു. അതോടെ ഇനിയ മോഡലിങ്ങിലേക്കും പരസ്യചിത്രങ്ങളിലേക്കും ചുവടു മാറി.

2006ൽ ഡോ. ബിജു സംവിധാനം ചെയ്ത സൈറ എന്ന സിനിമയിലുടെ ചലച്ചിട്ട ലോകത്തെ സാനിധ്യം ഉറപ്പിച്ചു.

2009 ൽ വിജയകൃഷ്ണൻ സംവിധാനം ചെയ്ത ദലമർമ്മരങ്ങൾ. 2011 ഉമ്മ എന്നീ സിനിമകളിലും ദി സേക്രഡ് ഫേസ് എന്ന ഇംഗ്ലീഷ് ഷോർട്ട് ഫിലിമിലും അഭിനയിച്ചു.

ജയരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റൈൻ റൈൻ കം എഗൈൻ എന്ന സിനിമയിലാണ് ഇനിയ ആദ്യമായി മുഖം കാണിച്ചത്.

2010 ലെ പാഠകശാല, യുദ്ധം സെയ്യ്, എന്നീ തമിഴ് ചിത്രങ്ങളിലൂടേ ഇനിയ തമിഴ് മക്കളുടെ മനസ്സിൽ പ്രവേശനം നടത്തി. 2011 ൽ പുറത്തിറങ്ങിയ ‘വാഗൈ സൂട വാ” എന്ന തമിഴ് സിനിമ ഇനിയയെ തമിഴ് ചലച്ചിത ലോകത്തെ ശ്രദ്ധേയ താരമാക്കി മാറ്റി ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിക്കുള്ള എഡിസൺ അവാർഡും, മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചു.

2012ൽ നവാഗതനായ ജോ ചാലിശ്ശേരി സംവിധാനം ചെയ്ത “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം” എന്ന ചിത്രത്തിലെ നായിക കഥാപാത്രം പ്രേക്ഷകമനസ്സിൽ ഇടം നേടി.

2013ൽ ലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘അയാൾ’ എന്ന ചിത്രത്തിലൂടെ ഇനിയ യുവ താരങ്ങൾക്കിടയിൽ തരംഗമായി മാറി.

2016ൽ സ്വർണ്ണക്കടുവ എന്ന സിനിമയിൽ ബിജു മേനോന്റെ നായികയായി. തുടർന്ന് 2017ൽ മമ്മൂട്ടി – രഞ്ജിത്ത് ചിത്രമായ പുത്തൻ പണത്തിലും മികച്ച പ്രകടനം കാഴ്ച വച്ചു.

2018ൽ മമ്മൂട്ടിയുടെ നായികയായി ‘പരോൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ വർഷം തന്നെ ലാൽ നായകനായി എത്തിയ പെങ്ങളില എന്ന സിനിമയിലും മികച്ച വേഷത്തിലെത്തി. രണ്ടു ചിത്രത്തിലെ അഭിനയത്തിനും ഇനിയയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ ലഭിച്ചു.

2019ൽ മുരളി ഗോപി , ഇന്ദ്രജിത് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച താക്കോൽ എന്ന ചിത്രത്തിൽ നായികയായി. തുടർന്ന് മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിലും ഒരു മുഖ്യ വേഷത്തിലെത്തി.

എസ് സലാഹുദീൻ, സാവിത്രി എന്നിവരാണ് ഇനിയയുടെ മാതാപിതാക്കൾ. സഹോദരി സ്വാതിയും നടിയാണ്. അമൃത വിദ്യാലയത്തിലാണ് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ചത്. ബിബിഎ ബിരുദ്ധതാരിയാണ്. മലയാളത്തിൽ കൂടാതെ തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.

You might also like