രേവതി കാതൽ സന്ധ്യ ആയതു എങ്ങനെ ?

0

രേവതി എന്ന് യഥാർത്ഥ പേരു കേട്ടാൽ ആർക്കും അറിയില്ല പക്ഷെ കാതൽ സിനിമയിലെ സന്ധ്യയെ എല്ലാർക്കും അറിയാം . തമിഴ്, മലയാളം, തെലുങ്ക്, കന്നട തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്ധ്യ 2004 ൽ കാതൽ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി.

കാതലിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ,മികച്ച നടിയ്ക്കുള്ള പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും നേടി അതോടെ സന്ധ്യ കാതൽ സന്ധ്യയായി സിബി മലയിലിന്റെ, ആലീസ് ഇന് വണ്ടർലാൻഡ് എന്ന സിനിമയിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു.

ചെന്നൈയിൽ സ്ഥിരതാമസക്കാരായ അജിത്‌ മായ എന്നീ മലയാളി ദമ്പതികളാണ് മാതാപിതാക്കൾ.ഇവർക്ക് സന്ധ്യയെ കൂടാതെ ഒരു മകൻ കൂടി ഉണ്ട് രാഹുൽ.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞു. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതൽ സന്ധ്യയുടെ വിവാഹം. 2016 ൽ ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു.ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തിയത്.


തമിഴ്താരം ചിമ്പുവിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നടി കാതല്‍ സന്ധ്യ എത്തിയതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. തമിഴ് നാട്ടിൽ കോളിളക്കം സൃഷ്ടിച്ച വല്ലവന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ധ്യയുടെ ആരോപണങ്ങള്‍.

ആദ്യം കഥ പറയുമ്പോള്‍ തന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു ചിത്രത്തിന്റെ പ്രധാനപ്രമേയം. തന്റെ കഥാപാത്രത്തെയും ചിമ്പുവിനെയും റിമ സെന്നിനെയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.

എന്നാൽ ഷൂട്ടിംഗ് സമയത്ത് അവര്‍ എന്നെ സൈഡ് ഗേളാക്കി നിര്‍ത്തി. പേരിനൊരു കഥാപാത്രവും സന്ധ്യയുടെ വാക്കുകൾ അന്നു വലിയ വാർത്തയായിരുന്നു.

You might also like