ദിവ്യ വെങ്കടസുബ്രമണ്യം കനിഹയായി .

0

പ്രായം 37 കഴിഞ്ഞുവെങ്കിലും അതിസുന്ദരിയായ ഗ്ലാമർ ലുക്കിലാണ് കനിഹ. മലയാളം തമിഴ് ചലച്ചിത്രലോകത്തിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്തിട്ടുള്ള താരം വിവാഹം ചെയ്തിരിക്കുന്നത് മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനേയാണ്. കനിഹയെന്നു കേട്ടാൽ ആരാധകർക്ക് ഓർമ്മവരുന്നതു പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളാണ്. ദിവ്യ വെങ്കടസുബ്രമണ്യം എന്ന കനിഹയുടെ യഥാർത്ഥ പേര്.

അഭിനയത്തിനു പുറമെ ടെലിവിഷൻ അവതാരകയായും താരം തിളങ്ങി നിന്നു. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ അവതാരകയായിരുന്നു. തന്റെ ശബ്ദം ചില തമിഴ് നടികൾക്കു യോജിക്കുന്നതിനാൽ തമിഴിൽ ജെനീലിയ, ശ്രിയ ശരൺ സധ എന്നിവർക്കും താരം ശബ്ദം നൽകിയിട്ടുണ്ട്.

പഠനത്തിൽ മിടുക്കിയായിരുന്ന കനിഹ സിനിമയിലെത്തിയ ശേഷം കലയിലും ഒഓർക്കുന്നത് ചില നല്ല ചിത്രങ്ങളാണ്. ഭാഗ്യദേവത ചിത്രം പോലെ സിനിമയിൽ ഭാഗ്യം ദേവത തന്നെയെന്നു തെളിയിക്കുകയായിരുന്നു.

നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിന്നണി ഗായിക, ടിവി അവതാരക എന്നിങ്ങനെ നിരവധി മേഖലകളിൽ തിളങ്ങിയതിനുശേഷം ഇപ്പോൾ സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. താൻ ആദ്യമായി ക്യാമറയ്ക്കു പിന്നിലെത്തുന്നു എന്ന് താരം ചില ചിത്രങ്ങൾ പങ്കുവെച്ച് കനിഹ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

‘സിനിമ ഒരു സമുദ്രമാണെന്നു പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. ഒരു കലാകാരിയെന്ന നിലയിൽ കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട് ഈ മേഘലയിൽ എന്റെയുളളിലെ സംവിധാനമെന്ന മോഹം ഒരു നല്ലചിത്രതിനായി ശ്രമിക്കാൻ പോവുകയാണ്. ആദ്യമായി. ഹൃദൃയത്തോടു ചേർന്നു നിൽക്കുന്ന ഒരു ചിത്രത്തിനായി നമുക്ക് കാത്തിരിക്കാം.

ആദ്യമായി ഒരു ഹ്രസ്വചിത്രമാണ് സംവിധാനം ചെയ്യാൻ പോകുന്നതെന്നും അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ് താനിപ്പോൾ എന്നും താരം സോഷ്യൽ മീഡിയയിൽ അറിയിച്ചു.

 

You might also like