‘ലോക്ക് ഡൗൺ ആയാൽ എന്താ.. കാണാം ഗ്ലാമർ വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

മലയാളികൾ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹവും അതിനോട് അനുബന്ധിച്ച് നടക്കുന്ന വെഡിങ് ഫോട്ടോഷൂട്ട് എന്ന പുതിയ പരിപാടിയും.

‘ലോക്ക് ഡൗൺ ആയാൽ എന്താ.. കാണാം ഗ്ലാമർ വെഡിങ് ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

0

മലയാളികൾ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് വിവാഹവും അതിനോട് അനുബന്ധിച്ച് നടക്കുന്ന വെഡിങ് ഫോട്ടോഷൂട്ട് എന്ന പുതിയ പരിപാടിയും. ഇപ്പോൾ സിനിമയെ വെല്ലുന്ന തരത്തിലാണ് പല വധുവരന്മാരും അവരുടെ വെഡിങ് ഫോട്ടോഷൂട്ടുകൾ ഒരുക്കുന്നത്. ചിലത് അൽപ്പസ്വൽപ്പം ഗ്ലാമറസ് ആവുമ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉണ്ടാവുമെങ്കിലും അത് അവരുടെ ഇഷ്ടമാണെന്ന് വിചാരിക്കുന്നവരാണ് നമ്മൾ മലയാളികൾ.

അതുകൊണ്ട് തന്നെ ചെറിയ വിമർശനങ്ങൾ ഉണ്ടായാലും പലപ്പോഴും വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ വൈറലാവാറുണ്ട്. എല്ലാ മേഖലയിൽപെട്ട ആളുകളെയും കൊറോണ ബാധിച്ച പോലെ വെഡിങ് ഫോട്ടോഗ്രാഫേഴ്‌സിനെയും ഈ ലോക്ക് ഡൗൺ കാലഘട്ടം ഒരുപാടു ബാധിച്ചിരുന്നു. മിക്ക വിവാഹങ്ങളും വളരെ മിതമായ രീതിയിലാണ് നടന്നത്.


കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന വിവാഹച്ചടങ്ങുകളിൽ ഈ പറയുന്ന ക്യാമറ ടീമ്സിന് വലുതായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഒരുപാടു മാസങ്ങൾക്ക് ശേഷം വീണ്ടും ഒരു വെഡിങ് ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. സുമിത് മേനോൻ സൗമ്യ മോഹൻ ദമ്പതികളുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ക്യാറ്റ്‌സ് ഐ വെഡിങ്സ് എന്ന കമ്പനിയാണ് ഈ മനോഹരമായ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഒരുപാടു വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിപരിചയമുള്ള ടീമാണ് ഇവരുടേത്. പല സ്ഥലങ്ങളിൽ കറങ്ങിയാണ് ഈ ഫോട്ടോസ് എടുത്തിരിക്കുന്നത്. ആലപ്പുഴ, ഊട്ടി, ശ്രീലങ്ക, നീലഗിരി, അട്ടപ്പാടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് ഇരുവരുടെയും ഫോട്ടോസ് എടുത്തിരിക്കുന്നത്.

സാരിയും മോഡേൺ വസ്ത്രങ്ങളും അണിഞ്ഞാണ് വധുവായ പെൺകുട്ടി പോസ് ചെയ്തിരിക്കുന്നത്. കല്യാണപയ്യൻ കോട്ടും സൂട്ടും അതുപോലെ മോഡേൺ വസ്ത്രങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കാര്യം എന്തായാലും വെഡിങ് ഫോട്ടോഷൂട്ട് ഇപ്പോൾ വൈറലായത്തോടുകൂടി മറ്റു വെഡിങ് കമ്പനികൾക്കും പുത്തൻ പരീക്ഷണങ്ങൾ നടത്താനും വീണ്ടും പഴയപോലെ തിരിച്ചുവരാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഫോട്ടോഗ്രാഫേഴ്സ്.

 

You might also like