കറുത്ത സാരിയിൽ തിളങ്ങി മാളവിക മേനോൻ.

Check Out sizzling photos of actress Malavika Menon in Black Saree in SIIMA 2022 Function.

3,699

കഴിഞ്ഞ പത്തുവർഷകാലമായി കൃത്യമായി പറഞ്ഞാൽ 2012 മുതലെ ചലച്ചിത്ര മേഖലയിൽ വളരെ സജീവമായ താരമാണ് മാളവിക മേനോൻ. വളരെ ചെറിയ പ്രായത്തിലെ നായികയായി അഭിനയിച്ച മാളവിക ഏകദേശം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ നായികയായും സഹനടിയായും അഭിനയിച്ചു കഴിഞ്ഞു. നിദ്രയിലൂടെയാണ് മാളവികയുടെ ആദ്യവേഷം. അതിനുശേഷം പൃഥ്വിരാജിന്റെ അനിയത്തിയായി ഹീറോയിൽ മാളവിക വേഷമിട്ടു

ചെറിയ കഥാപാത്രങ്ങളായാലും അതു ചെയ്യാൻ മാളവികക്കു മടിയില്ല ആ വേഷം ചെയ്യാനും അവർ മുന്നോട്ടു വരാറുണ്ട്. ഇതിനോടകം ഈ വർഷം പുറത്തു ഇറങ്ങിയ പലചിത്രങ്ങൾ നോക്കിയാലും ചെറിയ വേഷമായാലും അതിൽ ശ്രദ്ധപിടിച്ചുപറ്റാൻ മാളവികയ്ക്ക് കഴിഞ്ഞുവെന്ന് കാണാം.ചിലപ്പോൾ ഒന്നോ രണ്ടോ രംഗങ്ങൾ ആയാലും മാളവിക ശ്രദ്ധിക്കപെടുന്നു.ഇന്ന് നായിക നടിമാരായി തുടങ്ങിയ പലരും ചെറിയ വേഷങ്ങൾ അഭിനയിക്കാതെ മാറി നിൽക്കുന്നു .

ഇവരിൽ നിന്നും മാളവിക വ്യത്യസ്തയാകുന്നത് ചിലപ്പോൾ ഈ കാരണം കൊണ്ടാകും ഇതിനോടകം ഈ വർഷം പുറത്തു വന്ന ആറ് സിനിമകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത് അതും സൂപ്പർസ്റ്റാറുകളുടെ കൂടെയാണ് ഈ വേഷങ്ങളെല്ലാമെന്നതും ശ്രദ്ധേയമാണ്. തന്റെ ഇരുപത്തിനാല് വയസ്സിനിടയിൽ ഇത്രത്തോളം വേഷങ്ങൾ മാളവികയ്ക്ക് ചെയ്യാൻ കഴിഞ്ഞു. വരുന്ന വർഷങ്ങളിൽ ചിലപ്പോൾ മാളവിക തെന്നിന്ത്യയിൽ പോലും സജീവമായി അഭിനയിക്കുമെന്ന് തന്നെ നമുക്ക് കരുതാം.

തമിഴിലും തെലുങ്കിലും ചില വേഷങ്ങൾ മാളവിക ചെയ്തു കഴിഞ്ഞു .ഇപ്പോൾ സൈമ അവാർഡ് വേദിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള മാളവികയുടെ വേഷമാണ് ഇപ്പോൾ തരംഗമാവുന്നത്. കറുപ്പ് സാരിയിൽ സുന്ദരിയായി മാളവിക വേദിയിൽ ശ്രദ്ധ നേടി .

You might also like