ആ നാടൻ ജാനിക്കുട്ടി അല്ല ഇത് .. ഗ്ലാമറായി സീരിയൽ താരം മോനിഷ.

മഴവിൽ മനോരമയിലെ ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മോനിഷ

ആ നാടൻ ജാനിക്കുട്ടി അല്ല ഇത് .. ഗ്ലാമറായി സീരിയൽ താരം മോനിഷ.

0

മഴവിൽ മനോരമയിലെ ‘മഞ്ഞുരുകും കാലം’ എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മോനിഷ. ജാനിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച് ആരാധകരെ ഉണ്ടാക്കിയ താരമാണ് മോനിഷ. മലയാളം, തമിഴ് സീരിയലുകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് ഇപ്പോൾ മോനിഷ.

 

മഞ്ഞുരുകും കാലത്തിലൂടെയാണ് സീരിയലിൽ ആദ്യമായി മോനിഷ അഭിനയിക്കുന്നത്. അതിലെ മികച്ച പ്രകടനത്തെ തുടർന്ന് നിരവധി അവസരങ്ങൾ ഈ താരത്തെ തേടിയെത്തി. തമിഴിൽ വിജയ് ടി.വിയിലെ ‘അരണമനൈ കിളി’, ചാക്കോയും മേരിയിലെയും നീലാംബരി എന്നീ കഥാപാത്രങ്ങളാണ് മോനിഷ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വയനാട് ബത്തേരി സ്വദേശിനിയായ താരത്തെ അഭിനയത്തിൽ മാത്രമല്ല മോഡലിംഗിലും കാണാം ഇപ്പോൾ മോഡലിങ്ങിൽ കേമിയാണെന്ന് തെളിയിക്കുകയാണ് പുതിയ ഫോട്ടോസിലൂടെ. ഇപ്പോൾ മോഡേൺ ലുക്കിൽ എത്തിയ മോനിഷ ഇതിനോടകം പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു കഴിഞ്ഞു. നാടൻ ലുക്കിൽ പ്രേക്ഷകർ കണ്ട ജാനിക്കുട്ടിയെ മോഡേൺ വസ്ത്രത്തിൽ കണ്ടപ്പോൾ ആരാധകർക്ക് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല.

രണ്ട് വർഷം മുമ്പായിരുന്നു താരം വിവാഹിതയായത്. താരത്തിന്റെ വിവാഹസമയത്തു ചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അർശക് നാഥനാണ് ഭർത്താവ്. മോഡേൺ-നാടൻ കഥാപാത്രങ്ങൾ ഒരുപോലെ ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ തെളിയിക്കുകയാണ് ഈ മോനിഷ പുത്തൻ ഫോട്ടോസിലൂടെ.

You might also like