ട്രാഫിക്കിലൂടെ എത്തിയ മെലിഞ്ഞ സുന്ദരി – നമിത പ്രമോദ്

0

മലയാള ചലച്ചിത്ര ലോകത്തിന്റെ വെള്ളിത്തിരയിലേക്ക് ട്രാഫിക് എന്ന ചിത്രത്തിലൂടെ ചേക്കേറിയ താരമാണ് നമിത പ്രമോദ്. തുടർന്ന് നമ്മുടെ യുവതാരങ്ങൾക്കൊപ്പം നായികയായും നമിത വെള്ളിത്തിരയിൽ തിളങ്ങി നിന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ അന്യ ഭാഷ ചിത്രങ്ങളിലും നമിത തന്റെ വേഷങ്ങൾ ഗംഭീരമാക്കി.

വേളാങ്കണ്ണി മാതാവ് എന്ന സീരിയൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവടു വക്കുന്നത്. വിവാഹ സ്വപ്നങ്ങളെപ്പറ്റി നമിത മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹം എനിക്കിപ്പോൾ ഒട്ടും താല്പര്യമില്ല. എന്റെ ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാൻ വേണ്ടി എന്നെ ഒരു തരത്തിലും നിർബന്ധിക്കുന്നുമില്ല.

സമയമായി സ്വയം എന്നു തോന്നുന്നുവോ അപ്പോൾ കല്യാണം കഴിച്ചാൽ മതി എന്നാണ് അച്ഛനും അമ്മയും പറയുന്നത്.

പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് ഭർത്താവിനെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നതാണ് അവരുടെ നിലപാട്. ഇരുപത്തിയാറ് ഇരുപത്തിയേഴു വയസ്സൊക്കെ ആകുമ്പോഴേക്കും ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ വരൂ.

ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാൽ അതിനെയും കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതിൽ കാര്യമില്ലല്ലോ നമിത ചോദിക്കുന്നു എനിക്കാണെങ്കിൽ എന്റെ കാര്യത്തിൽ ഡിവോഴ്‌സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫിൽ വരാൻ പാടില്ല എന്നൊരു ആഗ്രഹമുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണമെന്നും നമിത പറയുന്നു.

ഉടനെ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ ഭാവിയിൽ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം വളരെ ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എൻഗേജ്‌മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് അതു ബുദ്ധിമുട്ടാവും. അതെന്റെ വീട്ടുകാർക്കും നന്നായി അറിയാം.

എന്നെ കണ്ടാൽ ഭയങ്കര കൂളായി തോന്നുമെങ്കിലും ടെൻഷന്റെ ഉസ്താദാണ് ഞാൻ ടെൻഷൻ കൂടി കഴിഞ്ഞാൽ എനിക്ക് നന്നായി ഉറങ്ങാൻ പോലും കഴിയില്ല. ആരുടെയെങ്കിലുമൊക്കെ ഒരു സപ്പോർട്ട് ആവശ്യം വരും.

You might also like