മോഡലിംഗിൽ നിന്നും സൂപ്പർ താരങ്ങളുടെ നായികയിലേക്ക് – പൂനം ബജ്‌വ

Poonam Bajwa Actress Model Photos

മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നീ സൂപ്പർ താരങ്ങളുടെ നായികയായി ഒന്നിലേറെ മലയാള സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

0

ചലച്ചിത്രനടിയും മോഡലുമായ പൂനം ബജ്‌വയെ അറിയാത്ത സിനിമ പ്രേമികൾ കാണില്ല. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ പൂനം അഭിനയിച്ചിട്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നീ സൂപ്പർ താരങ്ങളുടെ നായികയായി ഒന്നിലേറെ മലയാള സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങൾ.

2005ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ ‘മൊടതി’യിലൂടെയാണ് പൂനം ബജ്‌വ തന്റെ സിനിമ ജീവീതം ആരംഭിക്കുന്നത്. തുടർന്ന് നാഗാർജ്ജുനയുടെ നായികയായി ബോസ്, ഐ ലവ് യു എന്ന സിനിമയിലും അല്ലു അർജുൻ ചിത്രമായ പറുഗുവിലും അഭിനയിച്ചു.

തെലുങ്ക് സിനിമയിൽ പ്രേക്ഷക ശ്രദ്ധ നേടിയ സമയത്താണ് ഒരു തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ പൂനത്തിനു അവസരം ലഭിക്കുന്നത്. ഹരി സംവിധാനം ചെയ്ത സെവൽ സിനിമയിലൂടെ പൂനം തമിഴിലും വരവ് അറിയിച്ചു.

ചിത്രത്തിൽ ഭരതിന്റെ നായികയായിട്ടാണ് താരം അഭിനയിച്ചത്. സെവൽ ബോക്സ് ഓഫീസിൽ ഒരു വീഴ്ചയായിരുന്നു തുടർന്ന് ജീവ നായകനായ തേനാവട്ട്, കച്ചേരി ആരംഭം എന്നിവയോടൊപ്പം ശ്രീകാന്ത് നായകനായ ദ്രോഹി, നരേൻ നായകനായ തമ്പികോട്ടൈ എന്നീ ബോക്സ് ഓഫീസിൽ ലാഭം നേടിയതമിഴ് ചലച്ചിത്രങ്ങളിലും പൂനം അഭിനയിച്ചു. ജയം രവി ചിത്രം റോമിയോ ജൂലിയറ്റ് , സുന്ദർ.സി ചിത്രം അരൺമനൈ 2 എന്ന തമിഴ് സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.

ഷാഫി സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ‘വെനീസിലെ വ്യാപാരി, മാത്രമല്ല മമ്മൂട്ടിയുടെ കന്നഡ ചിത്രം ‘ശിക്കാരി’ എന്നിവയിലും പൂനം നായികയായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന ചിത്രത്തിൽ വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു.

ചിത്രത്തിലെ കോളേജ് അധ്യാപികയായുള്ള പൂനം ബജ്വയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചൈനാ ടൗൺ എന്ന ചിത്രത്തിൽ മോഹൻലാൽ, ദിലീപ്, ജയറാം എന്നിവരോടൊപ്പം നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.

1989 ഏപ്രിൽ അഞ്ചിന് മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിൽ നാവികസേന ഉദ്യോഗസ്ഥനായ അമർജിത്ത് സിംഗിന്റെയും ദീപികാ സിംഗിന്റെയും മകളായാണ് പൂനം ബജ്‌വയുടെ ജനനം.

പഠനത്തോടൊപ്പം മോഡലിംഗും തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ് 2005ലെ മിസ് പൂനെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുവാൻ പൂനത്തിനു അവസരം കിട്ടുന്നത്. അതിൽ വിജയിക്കുകയും ചെയ്തു. മൊടതി എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിനു ശേഷം പൂനെയിലെ എസ്.ഐ.എം. കോളേജിൽ ചേർന്ന പൂനം സാഹിത്യ ബിരുദപഠനം പൂർത്തിയാക്കി.

You might also like