റീനു മാത്യൂസ്- ആകാശത്തു നിന്ന് ഒരു നായിക.

0

മെഗാസ്റ്റാർ മമ്മൂട്ടിയുടെയടക്കം നായകയായി വ്യത്യസ്തയാർന്ന വേഷങ്ങളിലൂടെ നമുക്ക് സുപരിചിതയായി മാറിയ നായികയാണ് റീനു മാത്യൂസ്. എയർഹോസ്റ്റസായി ജോലി ചെയ്യുന്നതിനിടയിലാണ് റീനു സിനിമയിലേക്കെത്തുന്നത്.

ചലച്ചിത്രലോകം റീനുവിനെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു എങ്കിലും തന്റെ സ്വപ്നമായ എയർഹോസ്റ്റസ് ജോലി താരം കൈവിട്ടില്ല.

ഇമ്മാനുവലിലെ ആനി എന്ന കഥാപാത്രവും ഇയോബിന്റെ പുസ്തകത്തിലെ അന്നമ്മയും എന്നും എപ്പോഴും സിനിമയിലെ കല്യാണിയും റീനു മനോഹരമാക്കിയ കഥാപാത്രങ്ങളാണ്.

ഒരു മാസം 90 മണിക്കൂറിലധികം ആകാശയാത്രയിലാണ് താരം . ദുബായിലെ ഫ്ളാറ്റിൽ താരമിപ്പോൾ ക്വാറന്റീനിലാണ്. ക്വാറന്റീൻ കഴിഞ്ഞാൽ തനിക്ക് ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം തന്റെ അമ്മയുടേതാണെന്നാണ് താരം പറയുന്നു.

കൊറോണയെക്കുറിച്ചുള്ള ചർച്ചകളിൽ എയർലൈൻ ജോലിക്കാരെക്കുറിച്ച് ആരും കാര്യമായൊന്നും പറഞ്ഞുകേൾകുന്നില്ല. വലിയ റിസ്‌കുള്ള ജോലിയാണ് ഞങ്ങളുടെ യാത്രികരെ സുരക്ഷിതരായി എത്തിക്കുക ഞങ്ങളുടെ ദൗത്യം.

You might also like