ആമേനിൽ കൊറിയോഗ്രാഫർ , ആകാശ ഗംഗയിൽ യക്ഷി : Saranya Anand – Model , Actress , Choreographer

0

ചലച്ചിത്ര നടിയും മോഡലും ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറുമാണ് ശരണ്യ ആനന്ദ്. ശരണ്യ സിനിമയിലേക്ക് തുടക്കം കുറിക്കുന്നത് തമിഴകത് കൂടിയാണ്. എന്നാൽ അവസരങ്ങൾ ശരണ്യയെ തേടി കൂടുതലും വന്നത് മലയാളത്തിലേക്കാണ്.

മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്സ് ആണ് ശരണ്യ അഭിനയിച്ച ആദ്യ മലയാള സിനിമ.

തുടർന്ന് അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശമിഠായി, ചാണക്യതന്ത്രം, ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

വിനയൻ ചിത്രം ആകാശഗംഗ 2 എന്ന ചിത്രത്തിലെ കത്തിക്കരിഞ്ഞ ചുടല യക്ഷിയുടെ കഥാപാത്രം ചെയ്തത് ശരണ്യ ആനന്ദ് ആണ്. ആകാശഗംഗയിൽ മയൂരിയുടെ ഗംഗ എന്ന കഥാപാത്രം കത്തിക്കരിഞ്ഞ യക്ഷിയുടെ രൂപത്തിലാണ് ശരണ്യ എത്തുന്നത്.

ഭയനാകമായ ഈ രൂപം ഗ്രാഫിക്സ് വിസ്മയമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ശരണ്യയെ പോലെയുള്ള ഒരു സൗന്ദര്യമുള്ള നടിയാണ് അതിനു പിന്നിൽ എന്നറിഞ്ഞപ്പോൾ പ്രേക്ഷകർ ഒന്ന് ഞെട്ടി.

മലയാളത്തിന്റെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ മമ്മൂട്ടി ചിത്രം മാമാങ്കത്തിലും ശരണ്യ ചെറിയ വേഷത്തിലെത്തുന്നുണ്ട്.

ആനന്ദ് രാഘവന്റെയും സുജാതയുടെയും മകളായി ഗുജറാത്തിലാണ് ശരണ്യ ആനന്ദ് ജനിച്ചത്. അച്ഛൻ ആനന്ദ് ഗുജറാത്തിൽ ബിസിനസായിരുന്നു. ഗുജറാത്തിൽ ജനിച്ചെങ്കിലും അടൂർ ആണ് ശരണ്യയുടെ സ്വന്തം നാട്.

എടത്വ ഹയർസെക്കൻഡറി സ്കൂളിൽ ആണ് ശരണ്യ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എസ്.സി.നഴ്സിംഗ് പൂർത്തിയാക്കിയ ശരണ്യ അഭിനയത്തിലും മോഡലിങ്ങിലുമാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്.

പത്താം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്. മഹീന്ദ്ര സ്കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം ശരണ്യയും ഉണ്ടായിരുന്നു. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി.

മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്ത ശരണ്യയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്‌റ്റന്റ് കൊറിയോഗ്രാഫർ ആയി ശരണ്യ പ്രവർത്തിച്ചിട്ടുണ്ട്.

You might also like