സഹോദരി വേഷങ്ങളിൽ നിന്നും നായികയിലേക്ക് – ശാലിൻ സോയ – Gallery

0

നവ മാധ്യമരംഗത്തെ അതെ നമ്മുടെ സ്വന്തം സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് ശാലിന്‍ സോയ താരസുന്ദരി ഈ കൊച്ചു താരസുന്ദരിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കണ്ണടച്ചു തുറക്കുന്ന നേരം മതി സോഷ്യല്‍ മീഡിയയില്‍ വെെറലാകാൻ.

താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് പതിവ് പോലെ ആരാധകർക്ക് സന്തോഷം നൽകുന്ന ഗ്ലാമറസു ചിത്രങ്ങളുമായി ഇത്തവണയും ഷാലിന്‍ എത്തിയിരിക്കുന്നത്.

മലയാള ടെലിവിഷനിലൂടെ തുടങ്ങി വളരെ പെട്ടന്ന് തന്നെ താരമായി മാറിയ ശാലിന്‍ ശ്രദ്ധിക്കപ്പെടുന്നതു ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫിലൂടെയാണ് ഈ സീരിയില്‍ യുവാക്കളുടെ ഇടയില്‍ പോലും വലിയ വിജയമായിരുന്നു അതു തന്നെയാകും ഈ കൊച്ചു സുന്ദരിക്കു ഇത്ര ആരാധകർ ഉണ്ടാകാനും കാരണം.

ഓട്ട് ഓഫ് സിലബസായിരുന്നു ആദ്യ ചിത്രം ബാലതാരമായി ജീവിതം തുടങ്ങിയ ഷാലിന്‍ വളരെ കുറച്ചു കാലം കൊണ്ടുതന്നെ സീരിയലിലും ചലച്ചിത്രലോകത്തും സജീവമാവുകയായിരുന്നു.

ചലച്ചിത്രലോകത്തു എത്തിയ ശാലിന്‍ ശ്രദ്ധിക്കപ്പെടുന്നത് എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ്, മല്ലു സിങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമ എന്ന വലിയലോകത്തിലെ ഒരാളായി മാറി. സിനിമയില്‍ സജീവമായതോടെ വന്ന വഴി മറന്നു സീരിയലിനോട് വിട പറഞ്ഞു.

രഞ്ജിത്ത് സംവിധാനം ചെയ്ത ഡ്രാമയാണ് അവസാനം അഭിനയിച്ച ചിത്രം മോഹന്‍ലാല്‍ നായകൻ ആയ ചിത്രത്തില്‍ ജെസി എന്ന കഥാപാത്രത്തെയാണ് ശാലിന്‍ അവതരിപ്പിചത്.

ഒട്ടുമിക്ക ചിത്രങ്ങളിലും അനുജത്തി വേഷങ്ങൾ ചെയ്തതാണ് ശാലിന് പ്രേക്ഷക പ്രീതി നേടിയത്. ശാലിന്‍ ക്യൂട്ട് ആയത് കൊണ്ടും, മുഖത്തെ നിഷ്കളങ്കത ഒരു അനുജത്തിയോട് തോന്നുന്ന ഇഷ്ടം കൊണ്ടും ആകണം അത്തരം വേഷങ്ങൾ തേടിയെത്തുന്നത്.

കുഞ്ചാക്കോ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ.. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ശാലിന്‍ സോയ തമിഴിൽ നായികയായി ഒരു ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിൽ അനിയത്തി വേഷങ്ങൾ മാറി നായികയായി എത്തുമോ എന്ന് കാത്തിരുന്നു കാണാം.

You might also like