ഷംന കാസിം പൂർണ്ണയായി – Image Gallery

0

അഭിനേത്രിയായും നര്‍ത്തകിയായും മലയാളികള്‍ക്ക് പ്രിയങ്കരിയായിമാറിയ താരമാണ് പൂർണ്ണ എന്ന ഷംന കാസിം.

മലയാളത്തിലെ ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന താരത്തിനു കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ മറ്റു ഭാഷകളിലാണ് .

നല്ല കഥാപാത്രങ്ങള്‍ക്കു ഭാഷയല്ല കഥയാണ് പ്രധാനമെന്ന് താരം തെളിക്കുന്നു. ”മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തില്‍ തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന് താന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.

ചില ചിത്രങ്ങൾ കാണുമ്പോള്‍ ഞാനത് ഓര്‍ക്കാറുണ്ടെന്നും അതൊരു ചോദ്യ ചിഹ്നമായി മനസ്സിൽ നിലനില്‍ക്കുകയാണെന്ന് താരം പലതവണ പറഞ്ഞിട്ടുണ്ട്.

മലയാളത്തിലെ ഹിറ്റുകളിൽ ഇടം നേടിയ ജോസഫിന്‍റെ തമിഴ് റീമേക്കിലും ഷംനയാണ് താരം. തമിഴിൽ ചെയ്യാൻ സാധിക്കുമെങ്കില്‍ പിന്നെന്തു കൊണ്ട് മലയാളത്തില്‍ പറ്റില്ല നമ്മുടെ സംവിധായകർക്ക് ചിന്തിച്ചു കൂടെ മലയാളികൾ ചോദിക്കേണ്ട ചോദ്യങ്ങൾ ഞങ്ങൾ ചോദിക്കുന്നു എന്നു മാത്രം.

നടിയും തമിഴ് നാട് മുഖ്യ മന്ത്രിയുമായിരുന്ന മണ്മറഞ്ഞു പോയ ജയലളിതയുടെ ജീവിതകഥ ചിത്രമാകുമ്പോൾ കൂടെയുള്ള സന്തത സഹചാരിയും ഉറ്റ തോഴിയുമായ ശശികലയുടെ വേഷപകർച്ച തേടിയെത്തിയത് മലയാളത്തിന്റെ സ്വന്തം ഷംനയെയാണ്.

തമിഴ്നാട്ടിലും നിരവധി ആരാധകരുള്ള ഷംനയെ അവിടെ അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. ആദ്യ കാലത്ത് ഷംനയെ ജൂനിയർ അസിൻ എന്നാണ് തമിഴ്‍ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.


1989 ഫെബ്രുവരി 1ന് കണ്ണൂരിലാണ് ഷംന ജനിച്ചത്. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യം മുഖം കാണിച്ചത്. ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിലാണ് തുടക്കം.

പിന്നീട് ഫ്ലാഷ് , പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നീ സൂപ്പർ താര ചിത്രങ്ങളിലൂടെയാണ് ഷംന ആരാധകരെ സൃഷ്ട്ടിച്ചത്.

You might also like