19 വയസ്സിൽ മിനി സ്ക്രീൻ സൂപ്പർ താരമായി ശിവാനി നാരായണൻ.

തമിഴ് സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ശിവാനി നാരായണൻ.

പത്തൊമ്പത് വയസ്സു മാത്രമുള്ള ശിവാനി നാരായണൻ ഇതിനോടകം സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സീരിയൽ നടി ആയി ആരാധകവൃത്തം

0

തമിഴ് സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ശിവാനി നാരായണൻ. മോഡൽ രംഗത്ത് നിന്നാണ് താരം മിനിസ്‌ക്രീനിൽ എത്തുന്നത്. കരിയറിലെ തുടക്കമായ പകൽ നിലാവ് എന്ന ഹിറ്റ് സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് ശിവാനി കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

പത്തൊമ്പത് വയസ്സു മാത്രമുള്ള ശിവാനി നാരായണൻ ഇതിനോടകം സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സീരിയൽ നടി ആയി ആരാധകവൃത്തം സൃഷ്ട്ടിച്ചു കഴിഞ്ഞു. ശിവാനി ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലായിരുന്നു. കുട്ടികാലം മുതലേ അഭിനയത്തോടുള്ള താല്പര്യം കൊണ്ട് ശിവാനി മോഡൽ രംഗത്തേക്കു ഇറങ്ങി.


2016ലാണ് മിനിസ്ക്രീനിൽ ആദ്യമായി ശിവാനി പ്രത്യക്ഷപ്പെടുന്നത് . തമിഴ് ടിവി പരിപാടിയായ ശരവണൻ മീനച്ചി സീസൺ 3യിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെയാണ് നടി അഭിനയം ആരംഭിക്കുന്നത്. എന്നാൽ പകൽ നിലാവ് എന്ന സീരിയലാണ് ശിവാനിക്ക് കൂടുതൽ ശ്രദ്ധയും അംഗീകാരവും നേടിക്കൊടുത്തത്.

വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ജോഡി ഫൺ അൺലിമിറ്റഡ് എന്ന പരിപാടിയിലെ മത്സരാർത്ഥിയും കൂടിയായിരുന്നു ശിവാനി. റേറ്റയി രാജ, കടയികുട്ടി സിംഗം എന്നീ സീരിയലിലുകളിലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ശിവാനി വളരെ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇരുപത് ലക്ഷത്തിനു മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

 

You might also like