മലയാള തനിമയുടെ സുചിത്ര മുഖം – Profile – Gallery

0

മലയാള ചലച്ചിത്ര ലോകത്തേക്ക് മുൻകാല നായികമാരുടെ തിരിച്ചുവരവിൻ്റെ കാലം വിദൂരമല്ല എന്നു പറയാം പക്ഷെ എല്ലാ നായികമാരും തിരിച്ചു വന്നു തുടങ്ങി.


മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായിരുന്നു സുചിത്ര മുരളി. നിരവധി വിജയചിത്രങ്ങളിലൂടെ സുചിത്ര തൻ്റെ സാന്നിധ്യം മലയാള സിനിമാ ലോകത്തു എഴുതിച്ചേര്‍ത്തിരുന്നു.

ബാലതാരമായാണ് സുചിത്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത് എന്നാൽ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ സുചിത്ര നായികയായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് കൈ നിറയെ ചിത്രങ്ങൾ തിളങ്ങി നിൽക്കുന്ന സമയത്തെ വിവാഹം ഒടുവിൽ സിനിമലോകം ഉപേക്ഷിച്ചു ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. എന്നാൽ ഇന്നും മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവിനു കാത്തിരിക്കുകയാണ് ആരാധകർ.

കുട്ടേട്ടന്‍, അഭിമന്യു, മിമിക്സ് പരേഡ്, ഭരതം, കാസര്‍കോഡ് കാദര്‍ഭായ്, കാശ്മീരം, ഹിറ്റ്ലര്‍ തുടങ്ങിയ നിരവധി വിജയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസു കീഴടക്കിയ സുചിത്ര നായിക വേഷം ചെയുന്ന ആദ്യ ചിത്രം നമ്പർ 20 മദ്രാസ് മെയില്‍ ആയിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച ചിത്രത്തിൽ അഭിനയിക്കുമ്പോൾ 14 വയസു മാത്രമായിരുന്നു സുചിത്രയുടെ പ്രായം . ആദ്യ നായിക വേഷം നിരവധി ലെജന്‍ഡ്‌സിനൊപ്പമാണ് എന്നതും താരത്തിന് അഭിമാനിക്കാവുന്ന ഒന്നാണ്.

താരത്തിന്റെ പുതിയ ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മുരളിയെയാണ് വിവാഹം ചെയ്തത്. 2002 ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ‘ആഭര്‍ണചാര്‍ത്ത്’ എന്ന സിനിമയിലാണ് സുചിത്ര അവസാനമായി അഭിനയിച്ചത്.

You might also like