വില്ലത്തി അല്ല സിംപിളാണ് സുചിത്ര നായർ.

0

‘വാനമ്പാടി’ എന്ന ഒറ്റ സീരിയൽ പരമ്പര കൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടിയാണ് സുചിത്ര നായർ. സീരിയലിലെ പദ്മിനി എന്ന വില്ലത്തിയെ വീട്ടമ്മമാർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ താരം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി.

സീരിയലിൽ മോഹന്കുമാറിന്റെ ഭാര്യയായും തംബുരുവിന്റെ അമ്മയായും എത്തുന്ന സുചിത്ര നായരുടെ തകർപ്പൻ പ്രകടനമാണ് താരത്തെ മുന്നിട്ടു നിർത്തുന്നത്.

ആറാമത്തെ വയസിലാണ് സുചിത്ര അഭിനയ രംഗത്തേക്ക് കാൽ വയ്‌ക്കുന്നത്. പിന്നീട് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൃഷ്ണ കൃപാ സാഗരം എന്ന പരമ്പരയിൽ ദുര്‍ഗ്ഗയാകുന്നത്.

വില്ലത്തി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ സുചിത്ര ജീവിതത്തിൽ വളരെ സിമ്പിൾ ആണ്. കൂടാതെ തന്റെ ആദ്യ പ്രണയം നൃത്തത്തോട് ആണെന്നും താരം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ സുചിത്ര നായർ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ ട്രെൻഡിങ് ആണ്. താരത്തിന്റെ സാരിയിലുള്ള ചിത്രങ്ങളാണ് കൂടുതലും വൈറൽ.

 

സീരിയൽ താരം സുചിത്ര നായർ.

You might also like