മിനി സ്‌ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ സ്വാസിക.

0

സിനിമ സീരിയൽ രംഗത്ത് ചുരുങ്ങിയ സമയം കൊണ്ടു തന്നെ തന്റെ സ്ഥാനം നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രന്റെ സീതയെ സുപരിചിതയാണ് , ബിഗ് സ്‌ക്രീൻ ആരാധകർ ഈ തേപ്പുകാരിയെ മറക്കാൻ കഴിയില്ല.

പ്രേക്ഷകകരുടെ പിന്തുണ കൊണ്ട് മാത്രം വളരെ പെട്ടന്ന് വളർന്നുവന്ന സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിളിക്കുന്നുതു. സ്വാസിക ഏകദേശം അഞ്ചോളം സീരിയലുകളിൽ തിളങ്ങിയിരുന്നുവെങ്കിലും സീത നൽകിയ ഓളം മറ്റൊരു കഥാപാത്രവും ഉണ്ടാക്കിയില്ല.

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സ്വാസികയുടെ കഴിവ് അഗാധമാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ഒരു ഗാനത്തിന് താരത്തിന്റെ ചുവടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഇരുപതോളം സിനിമകൾ ചെയ്തു കഴിഞ്ഞുവെങ്കിലും ‘സീത’ എന്ന സീരിയലിലൂടെയാണ് മലയാളികളുടെ മനസു കവർന്നത് സീരിയലിന് പുറമെ അയാളും ഞാനും തമ്മിൽ, ഒറീസ, പ്രഭുവിന്റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു. വെള്ളിത്തിരയിലെ തിരക്കുള്ള നടിമാരിൽ ഒരാളായി സ്വാസിക മാറിക്കഴിഞ്ഞു.

അച്ഛൻ വിജയകുമാർ. ബഹ്റൈനിൽ അക്കൗണ്ടന്റ് ആണ്. അമ്മ ഗിരിജ. സഹോദരന്‍ ആകാശ് എൻജിനീയറിങ് വിദ്യാർഥിയാണ്. ഇവർ അടങ്ങുന്നതാണ് സ്വാസികയുടെ കുടുംബം.

You might also like