വാനമ്പാടിയിലെ നിർമ്മല ; പ്രേക്ഷകരുടെ സ്വന്തം ഉമാ നായർ.

സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് നടി ഉമ നായർ, വാനമ്പാടി എന്ന പരമ്പരയിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് വളരെ പരിചിതയാകുന്നത്

വാനമ്പാടിയിലെ നിർമ്മല ; പ്രേക്ഷകരുടെ സ്വന്തം ഉമാ നായർ.

0

സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് നടി ഉമ നായർ, വാനമ്പാടി എന്ന പരമ്പരയിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് വളരെ പരിചിതയാകുന്നത്. ഷോർട് ഫിലിം രംഗത്ത് നിന്നാണ് താരം സീരിയൽ രംഗത്തേക്ക് എത്തുന്നത്, അഭിനയിക്കണമെന്ന ഉമയുടെ ആഗ്രഹം കൊണ്ട് ഉമയുടെ അച്ഛൻ നിർമ്മിച്ച ഷോർട് ഫിലിമിൽ കൂടിയാണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ദൂരദർശൻ വഴി പരമ്പരകളിലേക്ക് എത്തിയ ഉമയ്ക്ക് വാനമ്പാടിയിലേക്ക് ക്ഷണം ലഭിക്കുകയിരിരുന്നു.

കുറച്ചു സിനിമകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. സഹനടിയായും അമ്മയായും എത്തുന്ന ഉമ ഇതിനോടകം തന്നെ 50 ൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു സമയത്ത് അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന താരം പിന്നീട് അഭിനയ രംഗത്ത് സജീവമായി എത്തി പക്ഷെ ഇപ്പോൾ ലോക്ക് ഡൌൺ സമയത്ത് ഷൂട്ട്‌ ഇല്ലാത്തതിനാൽ ഉണ്ടായ വിഷമം താരം പങ്കുവെക്കുകയാണ്.


സീരിയലുകളുടെ ഷൂട്ട്‌ നിർത്തി വെച്ചതോടെ തനിക്കു കടുത്ത മാനസിക സമ്മർദ്ദമുണ്ടായെന്നും കുടുംബത്തിൽ ആകെ വരുമാനമുള്ള ഒരാൾ താൻ മാത്രമായിരുന്നുവെന്നും പലരും അവർ ചെയ്യുന്ന സീരിയൽ വേഷങ്ങളിൽ സമ്പന്നരാണെങ്കിലും പക്ഷേ യഥാർത്ഥ ജീവിതത്തിൽ പലരും അങ്ങനെയല്ലന്നും താരം പറയുന്നു. ഷൂട്ടിംഗ് ഉടനെ തുടങ്ങുന്നതിലുള്ള സന്തോഷത്തിലാണെന്നും താൻ നേരിട്ട ഇതേ അവസ്ഥ ഈ രംഗത്ത് പ്രവർത്തിച്ചവർ എല്ലാം നേരിട്ടെന്നും ഉമ പറയുന്നു പക്ഷെ അരും തുറന്നു പറയുന്നില്ല.

You might also like