ലച്ചു പോയപ്പോൾ പൂജ വന്നു.. പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…!!!

പക്ഷെ ഇപ്പോൾ ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്.

ലച്ചു പോയപ്പോൾ പൂജ വന്നു.. പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു…!!!

0

അതിവേഗം തന്നെ മലയാളത്തിലെ ജനപ്രിയ പരമ്പരയായി മാറിയ ഉപ്പും മുളകിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ജൂഹി രുസ്തഗി. ഇതിലെ ലച്ചു എന്ന കഥാപാത്രത്തെയായിരുന്നു താരം ഈ പരമ്പരയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാൽ ലച്ചുവിന്റെ വിവാഹവും തുടര്‍ന്നുള്ള എപ്പിസോഡുകളിലുമായി കുറച്ചു നാളുകള്‍ മാത്രമേ ജൂഹി പരമ്പരയില്‍ ഉണ്ടായിരുന്നുള്ളു.

പക്ഷെ ഇപ്പോൾ ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള ഒരു പുതിയ കഥാപാത്രത്തിന്റെ വരവോട് കൂടി ഉപ്പും മുളകും വീണ്ടും സജീവമായിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആയിരുന്നു പാറമട വീട്ടിലേക്ക് വന്ന ആ പെൺകുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. പൂജ ജയറാം എന്ന ഈ കുട്ടിക്ക് വലിയ സ്വീകരണമാണ് കുടുംബം കൊടുത്തിരിക്കുന്നത്.

ഇനി വരും ദിവസങ്ങളിൽ പൂജ വീട്ടിൽ ഉണ്ടാകുമോ എന്ന് ചോദിക്കുന്നവർക്ക് ആയി ഈ കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന സംഭവങ്ങൾ കാണുക വീണ്ടും മുടിയനാണ് പൂജയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തന്റെ യുട്യൂബ് വീഡിയോസ് കണ്ട് ഇഷ്ടപ്പെട്ട് തന്റെ ഒരു ഫാൻ ആയി മാറിയ കുട്ടി ആണെന്നാണ് മുടിയൻ പൂജയെ പറ്റി ഇവരോട് പറഞ്ഞത്. ആദ്യം തന്നെ അച്ഛൻറെയും അമ്മയുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങിയാണ് പൂജ വീട്ടിലേക്ക് കയറിയത്.എന്നാൽ ഈ എപ്പിസോഡ് കണ്ട് ആരാധകർ പൂജ അരപ്പിരി ലൂസ് എന്നാണ് പറയുന്നത്.

എന്തായാലും ആള് ഒന്നു കലക്കിയിട്ടുണ്ട്. അതിനിടയിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വീഡിയോ ജോക്കിയായി കരിയർ ആരംഭിച്ച അശ്വതി സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്‌തിട്ടുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ മോഡൽ കൂടിയാണ് അശ്വതി നായർ. നമ്മുടെ ലച്ചു പോയി എങ്കിലും ലെച്ചുവിന്റെ അതേ മുഖച്ഛായയുള്ള പുതിയ കഥാപാത്രത്തെ പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുയാണ്.

നയൻ താരയെ കടത്തി വെട്ടുന്ന അപര സുന്ദരി തൃശൂർകാരി മിഥു വിജിൽ വൈറലാകുന്നു ..

You might also like