വിമല രാമൻ – സൂപ്പർ താരങ്ങളുടെ നായിക പക്ഷേ ഭാഗ്യമില്ല.

0

നമ്മുടെ സൂപ്പർതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും നായികയായി മലായളത്തിൽ അരങ്ങേറിയ നടിയാണ് വിമലാ രാമൻ. മലയാളത്തിൽ വളരെ കുറച്ചു സിനിമകളിലെ മുഖം കാണിച്ചിട്ടുള്ളു. പക്ഷെ ആ ചിത്രങ്ങളെല്ലാം തന്നെ പരാജയപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലാണ്.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം നസ്രാണി, കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് ഒപ്പം കോളേജ് കുമാരൻ, ആക്ഷൻ കിങ് സുരേഷ് ഗോപിക്ക് ഒപ്പം ടൈം, കുടുംബനായകൻ ജയറാമിന് ഒപ്പം സൂര്യൻ, ജനപ്രിയ നായകൻ ദിലീപ് ചിത്രം റോമിയോ തുടങ്ങിയ ചിത്രങ്ങളിൽ വിമലരാമൻ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങളെല്ലാം വൻ പരാജയങ്ങൾ ആയിരുന്നു. .

മലയാളത്തിലെ മുൻ നിര നായകൻ മാരുടെ എല്ലാം നായിക ആയിട്ടുള്ള വിമലാരാമനു ഒരു വിജയചിത്രം പോലും സമ്മാനിക്കാൻ കഴിഞ്ഞില്ല. അന്യ ഭാഷ ചിത്രങ്ങൾ പോലും ഈ നായികയെ പിന്തുണച്ചില്ല അവിടെയും ചെയ്ത ചിത്രങ്ങളെല്ലാം തന്നെ പരാജയം ആയിരുന്നു.

നസ്രാണി- മമ്മൂട്ടി, ജോഷി, രഞ്ജിത്ത് കൂട്ടുകെട്ടിൽ വൻ പ്രതീക്ഷയിൽ വന്ന ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ മികച്ച അച്ചായൻ കഥാപാത്രം, പക്ഷെ ബോക്സ്‌ ഓഫീസിൽ തകർന്നു വീണു.

കോളേജ് കുമാരൻ- മോഹൻലാൽ, തുളസി ദാസ് കൂട്ടുകെട്ടിൽ വന്ന കോളേജ് പാശ്ചാത്തലമാക്കിയാ ചിത്രം. വേറിട്ട പ്രമേയം ആയിരുന്നു ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വൻദുരന്തം ആയിമാറി മൂക്കും കുത്തി വീണു.

ടൈം- ആക്ഷൻ കിങ് സുരേഷ് ഗോപി, തീപാറുന്ന വാചകങ്ങൾ കൊണ്ടു പ്രേക്ഷകരെ ഞെട്ടികുന്ന ഷാജി കൈലാസ് കോംബിനേഷൻ. അതിലുപരി സുരേഷ് ഗോപി ഡബിൾ റോളും അവിടെയും ചിത്രം വൻ പരാജയം ആയിരുന്നു.

റോമിയോ- രാജസേനൻ, റാഫി മെക്കാർട്ടിൻ, ദിലീപ് കൂട്ടുകെട്ടിൽ വന്ന കോമഡി ചിത്രം കോമഡി ഏറ്റില്ല മൂക്കുകുത്തി താഴെ പോയി.

സൂര്യൻ- ജയറാം വിഎം. വിനു ടീമിന്റെ മ്യുസികൽ ഗ്യാങ്സ്റ്റർ സിനിമ പ്രേതെകിച്ചു ജയറാം ഗാങ്സ്ററർ റോൾ പിന്നെ പറയണോ പരാജയം.

You might also like