
സൈബറിടത്തില്‍ വൈറലായ ’10 ഇയര്‍ ചലഞ്ച് ‘ഏറ്റെടുത്ത് ഈ നടിമാർ….
സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ 10 ഇയര്‍ ചലഞ്ചിന് പുറകെയാണ്. പഴയകാല ചിത്രവും നിലവിലെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുക എന്നതാണ് 10 ഇയര്‍ ചലഞ്ച് കൊണ്ടുദ്ദേശിക്കുന്നത്. പലരും പങ്കുവക്കുന്ന അവരുടെ പഴയകാല ചിത്രം കൗതുകവും ഹാസ്യവും നിറഞ്ഞതാണ്. ഇപ്പോഴിതാ സൈബറിടത്തില്‍ വൈറലായ 10 ഇയര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്് താരങ്ങളും.
ചലഞ്ച് ഏറ്റെടുത്ത താരങ്ങള്‍ അവരുടെ ഇതുവരെ ആരും കാണാത്ത പഴയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തപോസ്റ്റ് ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന് സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

പത്ത് വര്‍ഷം എന്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞാണ് ശാലിന് സോയ തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ വലിയൊരു കുറിപ്പോടെയാണ് നടിയും അവതാരകയുമായ ആര്യ തന്റെ ചിത്രം പങ്കുവച്ചത്. ഈ 9 വര്‍ഷത്തെ മാറ്റം ഈ യാത്ര മറക്കാനാകാത്ത ഒന്നാണെന്നും സിനിമ സ്വപ്നം കണ്ട അന്നത്തെ ആ പെണ്‍കുട്ടിയില്‍ നിന്ന് ഇന്നത്തെ മെച്വര്‍ ആയ അമ്മയിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും ആര്യ പങ്കുവക്കുന്നു. തന്നെ പിന്തുണച്ച, കൂടെ നിന്ന, ഒറ്റപെടുത്തിയ, എല്ലാവര്ക്കും നന്ദി പറയാനും ആര്യ ഈ അവസരം ഉപയോഗപ്പെടുത്തി.
തിരിച്ച് പോകുന്നതില്‍ അര്‍ത്ഥമില്ല, അന്ന് ഞാന്‍ മറ്റൊരാളായിരുന്നു..മായാലോകത്തെ ആലിസ് എന്നാണ് ശ്രിന്ദ നല്കിയ ഫോട്ടോയുടെ അടുക്കുറിപ്പ്.ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രമാണ് നടിയും അവതാരകയുമായ പേളി മാണി പങ്കുവച്ചത്


