പോലീസായി ഷറഫുദ്ദീന്‍. “1744 വൈറ്റ് ആള്‍ട്ടോ” റിലീസിന് റെഡി.

1,822

ഷറഫുദ്ദീന്‍ നായകനാവുന്ന സെന ഹെഗ്‌ഡെയുടെ 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18നു തിയറ്ററുകളില്‍ വെച്ചിരിയ്ക്കുഎത്തും. ‘കൂട്ടയിടിയും കൂട്ട മരണവും ഒഴിവാക്കാന്‍ 1744 വൈറ്റ് ആള്‍ട്ടോ നവംബര്‍ 18ലേക്ക് റിലീസ് നീക്കി ന്ന വിവരം അറിയിച്ചു കൊള്ളുന്നു’, ഷറഫുദ്ദീന്‍ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥനായി ചിത്രത്തില്‍ ഷറഫുദ്ദീന്‍ എത്തുന്നു. നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജില്‍ ചെറുകരയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിനും റാപ് ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

തിങ്കളാഴ്ച നിശ്ചയം പോലെ കാഞ്ഞങ്ങാടിന്റെ പശ്ചാത്തലത്തിലാണ് 1744 വൈറ്റ് ഓള്‍ട്ടോയും ഒരുങ്ങുന്നത്. പാശ്ചാത്യ സിനിമകളുടെ ഫ്രെയിമുകളുടെ ശൈലിയില്‍ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പതിനെട്ടു ദിവസം കൊണ്ട് പൂര്‍ത്തിയായി. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെൽവി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിർവഹിക്കുന്നത്. അമ്പിളി പെരുമ്പാവൂർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്‌സൺ ജോർജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷൻ ഡിസൈൻ ഉല്ലാസ് ഹൈദൂർ, കലാസംവിധാനം വിനോദ് പട്ടണക്കാടൻ. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്‌സ് നിർവഹിക്കുന്നത് എഗ്‌വൈറ്റ്, വിഎഫ്എക്‌സ് സിങ്ക് സൗണ്ട് ആദർശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകൻ രമേഷ് മാത്യൂസുമാണ്. ശങ്കർ ലോഹിതാക്ഷൻ, അജിത് ചന്ദ്ര, അർജുനൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ. ശബരി പിആർഒയും, രോഹിത് കൃഷ്ണ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിർവഹിക്കുന്നത് സർക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു.

You might also like