‘1983’യില്‍ സുശീലയാകാന്‍ ആദ്യം സമീപിച്ചത് റിമി ടോമിയെ : പിന്മാറിയതിനെ പിന്നിലെ കാര്യം……

0

 

 

 

 

 

മേക്കപ്പ് കൂടിയോ ചേട്ടോ………. എന്ന ഡയലോഗ് കേട്ട് ആരാധകർ ഒന്നടങ്കം പൊട്ടിചിരിപ്പിച്ചതാണ്. എബ്രിഡ് ഷൈനിന്റെ 1983 എന്ന ചിത്രം ഇപ്പോഴും യൂട്യൂബിൽ തിരയുന്നവരുണ്ട്. ചിത്രത്തില്‍ നിവിന്‍ പോളിയും ശൃന്ദയും അഭിനയിച്ച ആദ്യരാത്രി രംഗം ഇന്നും കാണികള്‍ ഓര്‍ത്തു ചിരിക്കും.

 

 

 

 

Image result for srinda 1983 movie

 

 

 

 

ട്രോളന്മാരും ഏറ്റവും കൂടുതൽ ഏറ്റെടുത്ത രംഗമാണ് ഇത്. ശൃന്ദയുടെ കഥാപാത്രം ഏറെ പ്രശംസ നേടിയ ചിത്രമാണ് 1983. എന്നാല്‍ 1983 സിനിമയാകുമ്പോള്‍ നിവിന്റെ ഭാര്യയായ സുശീലയാകാന്‍ സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആദ്യം സമീപിച്ചത് റിമി ടോമിയെ ആയിരുന്നത്രെ.

 

 

 

 

 

Image result for srinda 1983 movie

 

 

 

 

 

റിമിയോട് കഥ പറഞ്ഞപ്പോള്‍ നിവിനൊപ്പമുള്ള ആദ്യരാത്രി രംഗത്തെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഇതോടേ ചിത്രത്തില്‍ നിന്ന് റിമി പിന്‍മാറുകയായിരുന്നു. റിമി പിന്‍മാറിയതോടെയാണ് ചിത്രത്തിലേയ്ക്ക് സംവിധായകന്‍ സഹപ്രവര്‍ത്തകയായിരുന്ന ശൃന്ദയെ ക്ഷണിക്കുന്നത്.

 

 

 

Image result for rimi tomy

 

 

 

ബോക്സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തില്‍ അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, ശൃന്ദ, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

 

You might also like