
2019ൽ കൈനിറയെ ചിത്രങ്ങളുമായി മഞ്ജു വാര്യർ..
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ഇപ്പോൾ തിരക്കിലാണ്. തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ സിനിമ ലഭിച്ച നടി മഞ്ജുവായിരിക്കും. മലയാളത്തില്‍ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മഞ്ജുവും ദിലീപുമായുള്ള കല്യാണം. തന്റെ നല്ല സമയത്ത് നടി സിനിമയിൽ നിന്ന് മാറിനിന്നു. എന്നാൽ ഏറെ വിവാദമായിട്ടായിരുന്നു നടിയുടെ തിരിച്ചുവരവ്.ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷവും നടിക്ക് കൈ നിറയെ കഥാപാത്രങ്ങളാണ്. തിരിച്ചുവരവിലും തന്റെ പഴയകാലത്തെ പ്രകടനം പുറത്തെടുക്കാന്‍ നടിക്ക് സാധിച്ചിരുന്നു.നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മഞ്ജു സിനിമയില്‍ തിളങ്ങിനില്‍ക്കുന്നത്. ഇതില്‍ റിലീസിനൊരുങ്ങുന്നതും ചിത്രീകരണം പുരോഗമിക്കുന്നതുമായ സിനിമകളുമുണ്ട്. മഞ്ജുവാര്യരുടെതായി 2019ല്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.
ലൂസിഫർ
ഒടിയനു ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്റ ആദ്യ സംവിധാന സംരഭമായ ചിത്രത്തില്‍ ലാലേട്ടന്റെ നായികാവേഷത്തിലാണ് മഞ്ജു എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ചിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാലിന്റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ മഞ്ജു വാര്യര്‍ തന്നെയാണ് നായിക. മഞ്ജുവിനൊപ്പം കീര്‍ത്തി സുരേഷ്,കല്യാണി പ്രിയദര്ശന് തുടങ്ങിയവരും എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അസുരന്
വടചൈന്നയ്ക്ക് ശേഷം വെട്രിമാരന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അസുരന്. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികാവേഷത്തില്‍ എത്തുന്നത്. അടുത്തിടെയായിരുന്നു ചിത്രത്തില്‍ മഞ്ജു വാര്യരും എത്തുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പോവുന്നതിന്റെ സന്തോഷം ധനുഷ് തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്.
ജാക്ക് ആന്‍ഡ് ജില്
സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്. കാളിദാസ് ജയറാമും മഞ്ജു വാര്യരുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ജാക്ക് ആന്‍ഡ് ജില് ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഒ്ന്നടങ്കം വൈറലായി മാറിയിരുന്നു.