ബോക്സ് ഓഫീസ് കീഴടക്കി 2.0 . 500 കോടിയിൽ എത്തുന്ന ആദ്യ രജനികാന്ത് സിനിമ.

0

ബോക്‌സ് ഓഫീസ് കീഴടക്കി രജനികാന്ത് ചിത്രം 2.0. കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ചൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്. പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിസ്മയം തീർത്ത് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ഏഴ് ദിവസങ്ങൾ കൊണ്ട് 500 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. 47000 3D സ്‌ക്രീനുകൾ ഉൾപ്പെടെ 56000 സ്‌ക്രീനുകളിലായി മെയ് മാസത്തിൽ ചിത്രം ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങുന്നതിനാൽ കളക്ഷന്റെ കാര്യത്തിൽ ഒരു വമ്പൻ റെക്കോർഡ് തന്നെ പ്രതീക്ഷിക്കാം. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടി കുറിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡ് ബോക്സോഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്.

 

 

47000 3D സ്‌ക്രീനുകൾ ഉൾപ്പെടെ 56000 സ്‌ക്രീനുകളിലായി മെയ് മാസത്തിൽ ചിത്രം ചൈനയിലും റിലീസ് ചെയ്യാനൊരുങ്ങുന്നതിനാൽ കളക്ഷന്റെ കാര്യത്തിൽ ഒരു വമ്പൻ റെക്കോർഡ് തന്നെ പ്രതീക്ഷിക്കാം. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റം കൂടി കുറിച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡ് ബോക്സോഫീസിലും ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ തന്നെ 132 കോടി നേടി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രങ്ങളുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്താണ് 2.0.

 

 

മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലിക്ക പ്രൊഡക്‌ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്ബനികളിലൊന്നായ എച്ച്‌ വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തുക്കുന്നത്.

 

 

ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആഴ്‌ച്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.0 നേടിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. ലോകമെമ്ബാടുമായി 10000 സ്ക്രീനുകളിലാണ് 2.0 റിലീസ് ചെയ്‍തത്.

 

 

ആദ്യ ആഴ്ചയിൽ തന്നെ 132 കോടി നേടി ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ ചിത്രങ്ങളുടെ കളക്ഷനിൽ രണ്ടാം സ്ഥാനത്താണ് 2.0 ഇപ്പോൾ. ബാഹുബലി ആദ്യഭാഗത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്ത ചിത്രത്തിന്റെ മുന്നിൽ ഇപ്പോൾ ബാഹുബലിയുടെ രണ്ടാം ഭാഗം മാത്രമാണ് ഉള്ളത്.

 

 

ശങ്കർ ടീമിന്റെ കഷ്ട്ടപാടിൽ ഉണ്ടായ ചിത്രത്തിന്റെ ലഹരിയിലാണ് ഇപ്പോൾ പ്രേക്ഷകർ. 2.0 ഇന്ത്യൻ സിനിമകളിൽ തന്നെ ചിലവേറിയ ചിത്രം ആയിരുന്നു. 500 കോടിയിൽ അതികം രൂപയാണ് ചിത്രത്തിനെ നിർമാണത്തിനായി ചിലവഴിച്ചത്.

 

 

 

You might also like