300 കോടി ബഡ്ജറ്റ് : ഇതിഹാസചിത്രം ‘മഹാവീർ കർണ്ണ’ആരംഭിച്ചു.

0

 

 

 

 

ആര്‍.എസ്.വിമലിന്റെ ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ‘മഹാവീർ കർണ’യുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. തമിഴ് താരം ചിയാൻ വിക്രമാണ് ചിത്രത്തിൽ മഹാവീർ കർണ്ണ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ആർ എസ് വിമൽ ഒരുക്കുന്ന ഇതിഹാസചിത്രമാണ് ‘മഹാവീർ കർണ്ണ’.

 

 

 

 

Posted by Rs Vimal on Thursday, February 7, 2019

 

 

 

 

ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായാണ് ചിത്രീകരണം നടക്കുക. 300 കോടി രൂപയുടെ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോൺസി’നു പിന്നിൽ പ്രവർത്തിച്ച ടെക്നീഷ്യൻമാരും ഈ ചിത്രത്തിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായാണ് ചിത്രീകരണം. 2020 പകുതിയോടെയാവും ചിത്രം തിയേറ്ററുകളിലെത്തുക.

 

 

 

 

Image may contain: 4 people, people smiling, beard

 

 

 

 

ആർ എസ് വിമൽ പ്രിത്വിരാജ്‌ കൂട്ടുകെട്ടിലാണ് ആദ്യം കർണ്ണൻ പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളും നേരത്തെ ആരംഭിച്ചിരുന്നു എന്നാൽ ചിത്രത്തിൽ നിന്ന് പൃത്വിരാജ് പിന്മാറുകയായിരുന്നു. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് ചിത്രത്തിൽ വിക്രം എത്തിയതായി വാർത്തകൾ പുറത്തു വന്നത്. എന്തുകൊണ്ടാണ് പ്രിത്വി ഈ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്ന് സംവിധായകൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ ചിത്രത്തിൽ സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

 

 

 

 

 

Image result for mahaveer karna vikram movie

 

 

 

 

ഡിസംബർ ആദ്യ ആഴ്ചയിൽ ചിത്രവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നിരുന്നു. സുരേഷ് ഗോപി, ഇന്ദ്രൻസ്, ബി ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി താരങ്ങളും പൂജയ്ക്ക് സാക്ഷിയായിരുന്നു. സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്ന അമ്പലമണിയാണ് പൂജയ്ക്ക് വെചച്ചത്. റാമോജി ഫിലിം സിറ്റിയില്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്ന മുപ്പതടിയുള്ള രഥം അലങ്കരിക്കാന്‍ ആണ് ഈ മണി ഉപയോഗിക്കുക എന്നും വാർത്തകളുണ്ടായിരുന്നു.

You might also like