വീഡിയോ കാണൂ….പൃഥ്വിരാജിന്റെ വക സമ്മാനം നേടാം !!!

0

 

 

 

 

ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം’ 9′ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ ട്രെൻഡിങ്ങിലാണ്. ട്രെയിലര്‍ തരംഗമായിരിക്കുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ . ഒരു അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറാണ്.

 

 

 

 

പ്രേക്ഷകരെ പേടിപ്പിക്കുന്ന ചില ഘടകങ്ങള്‍ സിനിമയിലുണ്ടാവുമെന്നുള്ള സൂചനകള്‍ ട്രെയിലറില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ഹാമാലയന്‍ മേഖലകളില്‍ നിന്നും ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ദൃശ്യഭംഗിയും എടുത്ത് പറയേണ്ടവയാണ്. പ്രമുഖ ചാനലുകളിലൂടെയാണ് ട്രെയിലർ എത്തിച്ചത്. അതുകൊണ്ട് തെന്നെ എന്റെ കൂടുതൽ പേർ ട്രെയിലർ കണ്ടുവെന്ന റെക്കോർഡും നയൻ തന്നെയാണ്. ഇപ്പോൾ ഇതാ മറ്റൊരു സുവർണാവസരവുമായി ‘9’ ടീം എത്തിയിരിക്കുകയാണ്.

 

 

 

 

 

നയൻ പ്രേക്ഷകർക്ക് കൈനിറയെ സമ്മാനവുമായി എത്തുന്നു. അതും വെറും സമ്മാനമല്ല, നായകൻറെ കയ്യൊപ്പോടുകൂടിയാവും അവ നിങ്ങളിലേക്കെത്തുക. ചെയ്യേണ്ട കാര്യം ഇത്രമാത്രം. ജനുവരി 14 മുതൽ 16 വരെ നയൻ അണിയറക്കാർ ചോദിക്കുന്ന മൂന്നു ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകണം. ഉത്തരങ്ങൾ ലഭിക്കുവാനുള്ള ക്ലൂവിനായി #9Movie യുടെ ഓൺലൈൻ വീഡിയോസ് കാണുക. ചോദ്യങ്ങൾക്ക് കീഴിൽ കമൻറ് ആയി നിങ്ങളുടെ ഉത്തരങ്ങൾ #9TASTIC എന്ന ഹാഷ്ടാഗോട് കൂടി പോസ്റ്റ് ചെയ്യുക. ശരിയുത്തരം നൽകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക്, പൃഥ്വിരാജിൻറെ ഓട്ടോഗ്രാഫോടു കൂടിയ സമ്മാനങ്ങൾ ലഭിക്കും..

 

 

 

 

 

 

 

100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാവുമ്പോള്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാരായി അഭിനയിക്കുന്നത്. , പ്രകാശ് രാജ്, വിശാല്‍ കൃഷ്ണ, ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, ആദില്‍ ഇബ്രാഹിം, എന്നിവരാണ് മറ്റ് താരങ്ങള്‍.ക്ലിന്റ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ മാസ്റ്റർ അലോക് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

 

 

 

 

 

 

 

ഇതുവരെയും മലയാള സിനിമ പരീക്ഷിക്കാത്ത മേഖലകളിലേക്കുള്ള പ്രയാണമാവും ചിത്രമെന്നാണ് വിലയിരുത്ത പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് 9 നിര്‍മ്മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

You might also like