പൃഥ്വിരാജിന്റെ ‘9’ സൂര്യക്ക് !!!

0

 

 

 

 

 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് ‘9’. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്.  100 ഡേയ്‌സ് ഓഫ് ലവിനു ശേഷം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

 

 

 

 

 

 

 

 

ചരിത്രത്തില്‍ ആദ്യമായി പതിനഞ്ച് ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമടക്കം 9ന്റെ ട്രെയിലര്‍ ഒരേസമയം റിലീസ് ചെയ്തു. ചിത്രത്തില്‍ ഒരു ശാസ്ത്രഞ്ജന്റെ വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ വിറ്റു പോയിരുന്നു. മലയാളത്തിലെ മുന്‍നിര ചാനലുകളിലൊന്നായ സൂര്യ ടിവിയാണ് പൃഥ്വിയുടെ 9 സ്വന്തമാക്കിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി ‘9’ൽ അഭിനയിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആൽബർട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്റെ പേര്. കാവൽ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്നാണ് പൃഥിരാജ് തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ മേനോനാണ്.

 

 

 

 

 

 

 

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹൻദാസും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാൻ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖർ മേനോൻ, വിശാൽ കൃഷ്ണ, ആദിൽ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം, കുട്ടിക്കാനം, കൊച്ചി, മനാലി, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. 48 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

 

 

 

 

 

 

 

 

 

You might also like