പേടിപ്പെടുത്തുന്ന ‘9’ ദിനങ്ങൾ : ആകാംക്ഷയും ഭയവുമുണര്‍ത്തി 9 ന്റെ ട്രെയിലര്‍.

0

 

 

 

 

 

മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിസ്മയം തീർക്കുന്ന ട്രെയിലർ 9 ന്റെ. പേടിപ്പെടുത്തുന്ന 9 ദിവസത്തിന്റെ കഥയെന്ന് ട്രെയിലറിലൂടെ സൂചന നല്കുന്നു. ഒരേ സമയം ആകാംക്ഷയും ദുരൂഹതയും നിറഞ്ഞതാണ് ട്രെയിലര്‍. സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പൃഥ്വിരാജ് നായകനായ സിനിമ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

 

 

 

 

 

 

 

ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമെത്തുന്നു. ‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍.

 

 

 

9

 

 

 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹമാന്‍ ആണ്. ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

 

 

 

You might also like