എ ആര്‍ മുരുഗദോസ് – അജിത്ത് ചിത്രം ഉടൻ ?

0

 

 

 

 

 

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് അജിത്ത്. ദീന എന്ന ഒറ്റ സിനിമകൊണ്ട് തല എന്ന പട്ടം അജിത്തിന് കിട്ടിയത് .എ ആര്‍ മുരുഗദോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സര്‍ക്കാര്‍ തീയേറ്ററുകളില്‍ വൻ വിജയമായിരുന്നു. രജനികാന്തിനെ നായകനാക്കി അടുത്ത സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് എ ആര്‍ മുരുഗദോസ്. മറ്റൊരു സിനിമ കൂടി താൻ ആലോചിക്കുന്നുണ്ടെന്നാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. അജിത്തിനെ നായകനാക്കി സിനിമ ഒരുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് എ ആര്‍ മുരുഗദോസ് പറയുന്നു.

 

 

‘അജിത്തിന്റെ ആരാധകര്‍ കാണുമ്പോഴൊക്കെ എന്നോട് ചോദിക്കുന്നത്, എപ്പോഴാണ് അദ്ദേഹത്തിന്റെ കൂടെ വീണ്ടും ജോലി ചെയ്യുക എന്നാണ്. എനിക്കും അജിത്തിനൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. ആരാധകരുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഞങ്ങള്‍ ഒരു മാസ് സിനിമ ചെയ്യും. അതിനുള്ള തിരക്കഥ തയാറാണ്. അദ്ദേഹത്തിന്റെ സമ്മതത്തിനു വേണ്ടി കാത്തിരിക്കുന്നു- മുരുഗദോസ് പറയുന്നു.

 

 

 

ആരാധകർ ഏറെ ആകാംഷകയിലാണ് കാത്തിരിക്കുന്നത് . അജിത്തിന്റെ ദീന പോലെ സൂപ്പർഹിറ്റ് ചിത്രത്തിനായി . അവസാന ചിത്രം സർക്കാറിന്റെ വിജയലഹരിയിലാണ് ഇപ്പോൾ മുരുഗദോസ്. അടുത്തതായി അജിത്തുമായുള്ള ചിത്രമായിരിക്കുമെന്ന് റിപോർട്ടുകൾ പറയുന്നു. ഒരു നടൻ എന്നതിലപ്പുറത്തേക്ക് അജിത്ത് നല്ലൊരു മനുഷ്യനുകൂടിയെന്നാണ് ആരാധകർക്കിടയിൽ സംസാരം. ഇത്രയും സിംപിളായി സിനിമ മേഖലയിൽ മറ്റൊരു നടനില്ല . അജിത്തിന്റെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് തല ആരാധകർ.

You might also like