
ആടൈ ട്രോൾ വീഡിയോ: അമല പോളിനോട് മാപ്പ് പറഞ്ഞ് സംവിധായകന് !!!

മലയാളത്തില്‍നിന്നും തമിഴിലും തെലുങ്കിലുമെത്തി ശ്രദ്ധേയയായ താരമാണ് അമല പോള്‍. താരത്തിന്റെ പുതിയ ചിത്രം അടൈയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.ആടൈയുടെതായി പുറത്തിറങ്ങിയ വീഡിയോ യൂടൂബ് ട്രെന്‍ഡിംഗില്‍ അടക്കം ഒന്നാമതായി എത്തുകയും ചെയ്തിരുന്നു. ടീസര്‍ പുറത്തിറങ്ങിയ ശേഷം നിരവധി ട്രോളുകളും ആടൈയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു.
ആടൈ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിരവധി ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതില്‍ വടിവേലുവിന്റെ സിനിമയിലെ ട്രോളുകള്‍ ഉള്‍പ്പെടുത്തികൊണ്ടുളള സീനുകളും ശ്രദ്ധേയമായി മാറിയിരുന്നു. ആടൈയുടെ വടിവേലും വേര്‍ഷന്‍ ടീസര്‍ ട്രോളായിരുന്നു ട്രോളന്മാര് പുറത്തുവിട്ടിരുന്നത്. ഇതില്‍ ഒരു വീഡിയോ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു സംവിധായകന് രത്നകുമാര്‍ പങ്കുവെച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങുന്ന അധിക കണ്ടന്റുകള്‍ക്കും ഇപ്പോള്‍ വടിവേലു വേര്‍ഷന്‍ പതിവായി മാറിയിരിക്കുകയാണെന്ന് സംവിധായകന് ട്വിറ്ററില്‍ കുറിച്ചു. ആടൈ എന്നത് ഒരു അപവാദമല്ല. ഈ വീഡിയോ വിറ്റായിരുന്നു കേട്ടോ. അതിനാല്‍ ഇത് പങ്കുവെക്കുന്നതില്‍ നിന്നും എനിക്ക് എന്നെതന്നെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനാല്‍ ഈ സംസാര സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നു. സോറി അമല പോള്‍. സംവിധായകന് രത്നകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.