മഹാഭാരതത്തില്‍ കൃഷ്ണനാകാന്‍ ആമിര്‍ ഖാന്‍ !!!

0

 

 

 

ഇന്ത്യൻ സിനിമാലോകത്ത് അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചചെയ്തത് മഹാഭാരതം സിനിമയാകുന്നതിന്റെ പേരിലാണ്. മലയാളത്തിൽ എം.ടിയുടെ രണ്ടാമൂഴം മോഹൻലാലിനെ നായകനാക്കി മഹാഭാരതം എന്ന പേരിൽ സിനിമയാക്കുന്നത് അനിശ്ചിതത്വത്തിലേക്ക് ഒതുങ്ങുകയാണ്. സംവിധായകൻ ശ്രീകുമാർ മേനോനും എം.ടി വാസുദേവൻ നായരും തമ്മിൽ തിരക്കഥയെ ചൊല്ലി പ്രശ്നങ്ങൾ മുറുകുന്നതിനാൽ ചിത്രം വൈകുകയാണ്. കൂടാടെ ബാഹുബലി സംവിധായകൻ രാജമൗലിയും മഹാഭാരതം സിനിമയാക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും ഇതിനെ സംബന്ധിച്ച് ഉണ്ടായതുമില്ല.

 

 

 

 

 

 

 

 

ഇപ്പോഴിതാ ആമിര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നു. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ ആമീര്‍ ഖാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കുമെന്ന് ഷാരൂഖ് പറഞ്ഞത്.1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന വെബ്‌സീരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറഞ്ഞു.

 

 

 

 

 

‘സത്യം പറഞ്ഞാല്‍ ആ വേഷം ആമിര്‍ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. കഥാപാത്രം അദ്ദേഹത്തിന് ഇഷ്ടമായതുമാണ്. അതേക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നിരവധി പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം മഹാഭാരതത്തിന്റെ തിരക്കില്‍ പെട്ടുപോയി,’ അഞ്ജൂം പറഞ്ഞു.

 

 

 

 

 

മുന്‍പ് മഹാഭാരതം സിനിമയാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനായി തന്റെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ മാറ്റിവയ്ക്കേണ്ടി വരുമോ എന്ന പേടിയും അദ്ദേഹത്തിനുണ്ടായിരുന്നു.

 

 

 

 

 

 

 

 

‘മഹാഭാരതം എന്റെ സ്വപ്‌ന പദ്ധതിയാണ്. പക്ഷെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ അതിനായി മാറ്റിവയ്ക്കേണ്ടി വരുമോ എന്ന പേടിയും എനിക്കുണ്ട്. കര്‍ണനാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം. എന്നാല്‍ എന്റെ ശാരീരിക പ്രത്യേകതകള്‍ വച്ച് ആ വേഷം ചെയ്യാന്‍ പറ്റുമോ എന്ന് ഉറപ്പില്ല. ചിലപ്പോള്‍ ഞാന്‍ കൃഷ്ണന്റെ വേഷം ചെയ്‌തേക്കാം. അര്‍ജുനന്റെ കഥാപാത്രവും എനിക്കിഷ്ടമാണ്. എന്തുകൊണ്ടാണ് സ്വന്തം ആളുകളെ തന്നെ കൊല്ലുന്നതെന്ന് കൃഷ്ണനോട് ചോദിച്ച ഏക വ്യക്തി അര്‍ജുനനാണ്,’ ആമിര്‍ പറയുന്നു.

 

 

 

 

 

 

 

 

 

മോഹന്‍ലാലിനെ നായകനാക്കിയാണ് വി.എ ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം പ്രഖ്യാപിച്ചത്. 1000 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കാന്‍ സന്നദ്ധനായി വ്യവസായിയായ ബി.ആര്‍ ഷെട്ടി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് സിനിമ തുടങ്ങാതിരുന്നതിനാല്‍ എം.ടി, സംവിധായകനില്‍ നിന്ന് തിരക്കഥ തിരികെ വാങ്ങാന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് രണ്ടാമൂഴം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

 

 

 

 

 

 

ഹിരാകാശ യാത്രികൻ രാകേഷ് ശർമ്മയുടെ ജീവിത കഥ പറയുന്ന സിനിമയുടെ തിരക്കുകളിലാണ് ആമിർ. ഇതിന് ശേഷമായിരിക്കും മഹാഭാരതത്തിന്റെ ജോലികൾ തുടങ്ങുക. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള നടൻമാർ ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നാണ് വിവരം. ഷാരൂഖ് മഹാഭാരതം നിർമ്മിക്കാനുള്ള ആഗ്രഹം നേരത്തേ പ്രകടിപ്പിച്ചിരുന്നു. ആമിറിന്റെ ചിത്രത്തിൽ കൃഷ്ണനായി അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ കർണ്ണന്റെ വേഷത്തിലാവും ഷാരൂഖ് എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

You might also like